ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ബോംബ് ഭീഷണി!! നൂറോളം സ്കൂളുകളിൽ ഭീക്ഷണി . ഒരേ മെയിൽ സന്ദേശമാണ് സ്കൂളുകളിൽ എത്തിയത്. സംഭവത്തിൽ ഡല്‍ഹി പൊലീസിന് പുറമേ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. ചാണക്യപുരിയിലെ സംസ്കൃത സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ഇ മെയിൽ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്.
സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറയുന്നു. ഭീഷണിയെ തുടർന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസൽ ടീമുകൾ പരിശോധന തുടങ്ങി. ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയിൽ ആർകെ പുരത്തെ സ്കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു. പരിഭ്രാന്തരാകേണ്ടെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അഭ്യർത്ഥിച്ചു.
ഇന്ന് രാവിലെ ചില സ്കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടായി. വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും ആ സ്ഥലങ്ങളിൽ ഡൽഹി പൊലീസ് തിരച്ചിൽ നടത്തുകയും ചെയ്തു. ഇതുവരെ ഒരു സ്കൂളിൽ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. ഞങ്ങൾ പൊലീസുമായും സ്‌കൂളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. രക്ഷിതാക്കളോടും പൗരന്മാരോടും പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യമുള്ളിടത്ത് സ്‌കൂൾ അധികൃതർ രക്ഷിതാക്കളുമായി ബന്ധപ്പെടും,” അതിഷി കുറിച്ചു.