ഡബ്ലിൻ : ജോസെലിൻ ചുഴലി കൊടുംങ്കാറ്റ്‌മൂലം 29,000 വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ചുഴലിക്കാറ്റ് നാശനഷ്ടം കാരണം വൈദ്യുതിയില്ല. ജോസെലിൻ കൊടുങ്കാറ്റിന്റെ ഫലമായി 13,000 പേർക്ക് വൈദ്യുതി നഷ്ടപ്പെട്ടു, അവരിൽ ഭൂരിഭാഗവും വടക്കുപടിഞ്ഞാറുള്ളവരാണ് .ഇഷ കൊടുങ്കാറ്റ് കാരണം 16,000 വീടുകൾക്ക് വൈദ്യുതി നഷ്ടമായത് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ESB അറിയിച്ചു.
ജോസ്ലിൻ കൊടുങ്കാറ്റിനെ തുടർന്ന് നിർത്തിവെച്ച ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ തുടങ്ങി.ഇഷ കൊടുങ്കാറ്റിനെ തുടർന്ന് വെള്ളമില്ലാത്ത അയ്യായിരത്തോളം പരിസരങ്ങളിൽ ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരും.
ഇഷ കൊടുങ്കാറ്റിനെത്തുടർന്ന് താൽക്കാലികമായി അടച്ച ടൈറ്റാനിക് ബെൽഫാസ്റ്റിന്റെ തകർന്ന മേൽക്കൂര തൊഴിലാളികൾ പരിശോധിച്ചു . വടക്കൻ അയർലൻഡിനുള്ള യെല്ലോ വാർണിങ് ഇന്ന് ഉച്ചതിരിഞ്ഞ് വരെ തുടരും . കുറച്ച് വിമാനങ്ങൾ ഇന്നലെ റദ്ദാക്കി.