ഏഷ്യൻ ഗെയിംസ് 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

Must Read

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാംഗ്വാന്‍ സഖ്യമാണ് ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം നേടിത്തന്നത്. 1759 പോയിന്റാണ് ഇന്ത്യന്‍ സംഘം നേടിയത്. ഒപ്പത്തിനൊപ്പം പൊരുതിയ ചൈനീസ് ടീം മൂന്ന് പോയിന്റ് പിന്നിലായി. 1756 പോയിന്റ് ചൈനീസ് സംഘം സ്വന്തമാക്കി. ദക്ഷിണ കൊറിയയ്ക്കാണ് മൂന്നാം സ്ഥാനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ നേടിയത്. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യന്‍ സംഘം വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്നു. സിഫ്റ്റ് കൗര്‍ സമ്ര, ആഷി ചൗക്സി, മണിനി കൗശിക് എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസ് നാലാം ദിനത്തിലെ ആദ്യ മെഡല്‍ നേടിത്തന്നത്. 1764 പോയിന്റോടെയാണ് ഇന്ത്യന്‍ സംഘത്തിന് വെള്ളി മെഡല്‍ ലഭിച്ചത്.

ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ ഇന്ത്യയ്ക്ക് നാല് സ്വര്‍ണത്തോടെ 16 മെഡലുകളായി. അഞ്ച് വെള്ളിയും ഏഴ് വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. മെഡല്‍ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

 

Latest News

സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതാണ്, മൃഗീയമായി മര്‍ദിച്ചു,കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു!സുഹൃത്തിന്റെ ഓഡിയോ പുറത്തുവിട്ടു! ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

കല്‍പ്പറ്റ: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത് വന്നു . വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല....

More Articles Like This