കോഴിക്കോട്: അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ എത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62 കാരന്‍ പിടിയില്‍. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദര്‍ (62) ആണ് അറസ്റ്റിലായത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു അമ്മ. ഇവര്‍ക്ക് സഹായത്തിനായി എത്തിയതായിരുന്നു പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരിയാണ് വിവരം പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ജോലിചെയ്യുന്നത് ഇയാളുടെ കീഴിലാണ്. അതിനാല്‍ പൊലീസ് എത്തിയപ്പോള്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടിയും അമ്മയും തയ്യാറായില്ല. വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചു.
തുടര്‍ന്ന് നഴ്‌സിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.