നാട്ടുകാർ ബാബുവിന് വേണ്ടി പ്രാർത്ഥനയിൽ.ഭക്ഷണവും വെള്ളവും കിട്ടിയിട്ടില്ല. ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ രാത്രിയിലും തീവ്രശ്രമം. ആദ്യ ലക്ഷ്യം വെള്ളവും ഭക്ഷണവും എത്തിക്കല്‍.ബെംഗളൂരു പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകൾ മലമ്പുഴയിലേക്ക് പുറപ്പെട്ടു

Must Read

കൊച്ചി : പാലക്കാട് മലമ്പുഴയിലെ മലയില്‍ യുവാവ് കുടുങ്ങിയതിന് പിന്നാലെ രക്ഷാപ്രവർത്തന ശ്രമങ്ങൾ തുടരുകയാണ്. ചെറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. തിങ്കള്‍ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതി വഴിയില്‍ മറ്റു രണ്ടു പേര്‍ മടങ്ങിയെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാത്രിയും തുടരും. ബെംഗളൂരുവില്‍ നിന്നും മലമ്പുഴയിലെത്തിയ സൈനികരാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. കഴിഞ്ഞദിവസമാണ് മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. അപകടം നടന്ന് ഒരു ദിവസത്തിലധികം പിന്നിട്ട സാഹചര്യത്തില്‍ യുവാവിന് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കുന്നതിനാണ് ആദ്യ പരിഗണന നല്‍കുന്നത്.

കയർ കെട്ടി രക്ഷാപ്രവർത്തനം നടത്താനുള്ള സാധ്യതയാണ് എൻഡിആർഎഫ് നോക്കുന്നത്. കയർ ബലമായി ഉറപ്പിച്ചു കെട്ടാനോ വലിച്ചു പിടിക്കാനോ പറ്റിയ ഇടം മലമുകളിൽ ഇല്ലാത്തതും ബാബു ഇരിക്കുന്ന അത്രയും താഴേക്ക് എത്തുന്ന നീളമുള്ള കയർ ഇല്ലാത്തതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അങ്ങനെ വന്നാൽ സാഹചര്യം കൈകാര്യം ചെയ്യാൻ പർവതാരോഹണത്തിൽ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള സൈനികരെ എത്തിക്കുന്നുണ്ട്.

കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിന്റെ സാധ്യതയും ബുധനാഴ്ച രാവിലെ പരിഗണിക്കും. പർവതാരോഹകരെ സ്ഥലത്ത് എത്തിക്കാനും സാധ്യതയുണ്ട്. പർവതാരോഹകരുടെ സഹായത്തോടെ ബാബുവിനെ മലമുകളിലേക്കു കയർ വഴി ഉയർത്തി അവിടെ നിന്നു ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്താനാണു കൂടുതൽ സാധ്യത.മലയിൽ കുടുങ്ങിയിട്ടു രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞിട്ടും ബാബുവിനു വെള്ളമോ ഭക്ഷണമോ എത്തിക്കാനായിട്ടില്ല. രാത്രിയിലെ തണുപ്പും പകൽ പാറയിൽ നിന്നുള്ള ചൂടും മുഴുവൻ ഏറ്റത് ബാബുവിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കരസേന രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബംഗളൂരില്‍നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിണ്‍ ഭാരത് ഏരിയ ലഫ്. ജനറല്‍ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

പര്‍വ്വതാരോഹണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാര്‍ഗമാണ് മലമ്പുയിലേക്ക് എത്തുക. രാത്രി ഹെലികോപ്റ്റര്‍ യാത്ര അസാധ്യമായതിനാലാണ് റോഡ് മാര്‍ഗം സ്വീകരിച്ചത്. കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണില്‍ നിന്നും രാത്രി മലമ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.

കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ രക്ഷാദൗത്യം പരാജയപ്പെട്ടിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടത്. തുടര്‍ന്ന് നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. കോഴിക്കോട് നിന്ന് പര്‍വ്വതാരോഹരെയും സ്ഥലത്തെത്തിയിട്ടുണ്ട്. യുവാവിന് ആവശ്യമായ വെള്ളവും ഭക്ഷണവും ഡ്രോണ്‍ വഴി എത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

കഴിഞ്ഞദിവസമാണ് മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. തിങ്കള്‍ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതി വഴിയില്‍ മറ്റു രണ്ടു പേര്‍ മടങ്ങിയെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു. പിന്നീട് ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This