ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിഡംബി ശ്രീകാന്തിന് വെള്ളി

Must Read

മഡ്രിഡ്∙ ഇന്ത്യൻ താരം കിഡംബി ശ്രീകാന്തിന് ലോക ബാഡ്മിന്റൻ പുരുഷ സിംഗിൾസ് വെള്ളി.ഫൈനലിൽ സിംഗപ്പൂർ താരം ലോ കീൻ യുവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ശ്രീകാന്തിന്റെ തോൽവി. സ്‌കോര്‍: 21-15, 22-20. ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകളിലും ലീഡ് ചെയ്ത ശേഷമായിരുന്നു ശ്രീകാന്ത് മത്സരം കൈവിട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ വെള്ളി മെഡൽ നേട്ടമാണ് ശ്രീകാന്ത് നേടിയത്. നേരത്തെ സെമിയിൽ സ്വന്തം നാട്ടുകാരൻ തന്നെയായ ലക്ഷ്യ സെന്നിനെ മറികടന്ന് ഫൈനലിൽ എത്തിയതോടെ ടൂർണമെന്റ് ചരിത്രത്തിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം കൂടി ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു.

വെള്ളി മെഡൽ നേട്ടത്തോടെ പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത് (2019), ലക്ഷ്യ സെന്‍ (2021) എന്നിവര്‍ക്ക് ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യൻ പുരുഷ താരം കൂടിയാണ് ശ്രീകാന്ത്.

12-ാം സീഡായി ചാമ്പ്യൻഷിപ്പിനെത്തിയ ശ്രീകാന്ത് ആദ്യറണ്ടില്‍ സ്‌പെയിനിന്റെ പാബ്ലോ അബിയാനെയും (21-12, 21-16) രണ്ടാം റൗണ്ടില്‍ ചൈനയുടെ ലി ഷിഫെങ്ങിനെയും (15-21, 21-18, 21-17) തോല്‍പ്പിച്ചു. മൂന്നാംറൗണ്ടില്‍ ചൈനയുടെ ലു ഗുവാങ്ഷു (21-10, 21-15)വിനെ കീഴടക്കി. ക്വാര്‍ട്ടറില്‍ കല്‍ജോവിനെ (21-8, 21-7) 26 മിനിറ്റില്‍ കീഴടക്കി സെമിയിലേക്ക് പ്രവേശിച്ച താരം ലക്ഷ്യ സെന്നിനെ മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ മറികടന്നാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.

ഇത്തവണത്തെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടാൻ കഴിഞ്ഞതും ഇന്ത്യക്ക് നേട്ടമായി. ടൂർണമെന്റിൽ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്. സെമിയിൽ ശ്രീകാന്തിനോട് പരാജയപ്പെട്ട ലക്ഷ്യ സെൻ വെങ്കലം നേടിയിരുന്നു.

Latest News

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ഇരട്ടത്താപ്പുമായി ജോസ് കെ. മാണി ബില്ലിനെ എതിർത്തു. കോൺഗ്രസ് നിലയില്ലാ കയത്തിൽ !128-95 വോട്ടിന് ഭുരിപക്ഷവുമായി രാജ്യസഭയും വഖഫ് ഭേദ​ഗതി ബിൽ പാസാക്കി !..മുനമ്പത്ത്...

ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി . വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭ കഴിഞ്ഞ...

More Articles Like This