ദിലീപിനെതിരെ കഴിഞ്ഞ കുറച്ച് നാളുകളായി വിമർശനവുമായി എത്തുന്നയാളാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ഇപ്പോഴിതാ മലയാളത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബൈജു കൊട്ടാരക്കര.
തന്റെ യൂട്യൂബ് ചാനൽ വഴിയാണ് മമ്മൂട്ടിയെ കുറിച്ച് ബൈജു കൊട്ടാരക്കര പറയുന്നത്. മമ്മൂട്ടിയും അർജ്ജുനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വന്ദേമാതരം എന്ന ചിത്രത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്.
മമ്മൂട്ടിയെക്കുറിച്ചുള്ള ബൈജുവിന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ജെയിംസ് ബോണ്ട്, വംശം,കമ്പോളം,കലാപം,ബോക്സർ എന്നീ ചിത്രങ്ങൾ ബൈജു കൊട്ടാരക്കരയാണ് സംവിധാനം ചെയ്തത്.
ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു വന്ദേമാതരം എന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. നിങ്ങൾ സിനിമയിലെ സൂപ്പർതാരങ്ങളെ മാത്രമേ കാണുന്നുള്ളൂ. എന്നാൽ ഈ ചിത്രത്തിനു വേണ്ടി ഇതിന് പിന്നിൽ നിരവധി പേരുടെ കഷ്ടപ്പാടുകളും ഉണ്ട്.
വന്ദേമാതരത്തിനായ് 35 ലക്ഷം രൂപ ചിലവിട്ടാണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത്. എന്നാൽ ആ രംഗങ്ങൾ മമ്മൂട്ടിക്ക് പകരം ഡ്യൂപ്പുകൾ ആയിരുന്നു ചെയ്തത്.
ഫൈറ്റ് സമയമാകുമ്പോൾ മമ്മൂട്ടിക്ക് കാൽ വേദന, മുട്ടുവേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റിൽ അഭിനയിക്കില്ല എന്ന് പറയും. ഈ താരങ്ങളൊക്കെ ഞങ്ങൾ അവർ പറയുന്ന പണം കൊടുത്തു കൊണ്ടാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്.
എന്നിട്ട് ആ സിനിമയുടെ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ അത് എങ്ങനെയാണ് ശരിയാക്കുന്നത്. പിന്നെ ഇരട്ടി പണം കൊടുത്താണ് നമ്മൾ ഡ്യൂപ്പിനെ ഇടേണ്ടത്. ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ് എന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.