ഇരുവൃക്കകളും സ്തംഭിച്ചു;സംവിധായകൻ ബാലചന്ദ്രകുമാർ ചികിത്സയിൽ

Must Read

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ . കേസിൽ വിചാരണ പുരോഗമിക്കവെയായിരുന്നു ഇരു വൃക്കകളും തകരാറിലായി അദ്ദേഹം ചികിത്സ തേടിയത്. ഇപ്പോൾ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവൃക്കകളും സ്തംഭിച്ചതോടെ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് അദ്ദേഹത്തിനുള്ളത്. ഇതോടെ സുഹൃത്തുക്കളുടേയും അടുത്ത കുടുംബാംഗങ്ങളുടേയും സഹായത്തോടെയാണ് ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നത്. എന്നാൽ ഇനിയും അദ്ദേഹത്തിന് ചികിത്സയ്ക്കായി കൂടുതൽ തുക ആവശ്യമായി വന്നേക്കുമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.

ചികിത്സാ സഹായം തേടി അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബാലചന്ദ്രകുമാറിന് ചികിത്സയ്ക്കായി പണം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവായ സജി നന്ത്യാട്ട്. ‘സജി നന്ത്യാട്ട് സ്പീക്കിംഗ്’ എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേ ചാനൽ ചർച്ചകളിലെല്ലാം ബാലചന്ദ്രകുമാറിനെ വിമർശിച്ചും ദിലീപിനെ പിന്തുണച്ചും രംഗത്തെത്തിയ വ്യക്തി കൂടിയാണ് സജി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ബാലചന്ദ്രകുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ളത് വളരെ അധികം സങ്കടകരമായ അവസ്ഥയാണ്. ഒരാൾക്ക് അസുഖം വരുമ്പോൾ അതിൽ സന്തോഷിക്കാൻ സാധിക്കുക ദുഷ്ടൻമാർക്ക് മാത്രമാണ്. ജീവിതം വളരെ ചെറുതാണ്. മരണം ആരേയും എപ്പോൾ വേണമെങ്കിലും തേടി വരും.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ രണ്ടാമതും അന്വേഷണം നടന്നതിന് ആധാരം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ്. അദ്ദേഹം പറഞ്ഞത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. നിർഭാഗ്യവശാൽ ബാലചന്ദ്രകുമാറിന് കിഡ്നിക്ക് അസുഖമായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവൻ തിരികെ പിടിക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപ ആവശ്യമായി വന്നിട്ടുണ്ട്.

Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരം .കയ്യിലുണ്ടായിരുന്ന 4 സീറ്റുകൾ യുഡിഎഫിന് നഷ്ട്ടമായി .ഇടതുമുന്നണിക്ക് നേട്ടം ഉപതിരഞ്ഞെടുപ്പ് നടന്ന...

More Articles Like This