കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ക്ലൈമാക്സുകൾ മാറി മറിയുകയാണ്. കേസിൽ വിചാരണ പൂർത്തിയാകാറായപ്പോൾ ആണ് പുതിയ നീക്കം .അന്വേഷണ ഉദ്യോഗസ്തരെ വധിക്കാനുള്ള ഗൂഡാലോചന കേസ് ! അതും മാറി മറിഞ്ഞ് ഒടുവിൽ ദിലീപ് – ബാലചന്ദ്രകുമാർ ഗോഹോ കളിയിലേക്ക് എത്തി നിൽക്കയാണ് അതിനിടെ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത് വന്നിരിക്കയാണ്. വാട്സാപ്പ് സന്ദേശമായാണ് ബാലചന്ദ്രകുമാര്‍ ഒാഡിയോ അയച്ചതെന്ന് ദിലീപ്. കടംവാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ഒാഡിയോയില്‍ പറയുന്നു. സിനിമ നാലുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും ആവശ്യം.
ഇറ്റലിയിലുള്ള ഒരു സുഹൃത്തിന്റെ അമ്മയിൽ നിന്നും എട്ടര ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഞാൻ വീട് പണിത സമയത്ത് വാങ്ങിയ തുകകളാണിത്. തിരിച്ചു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം വാങ്ങിയത്.
ഇവരെല്ലാം എനിക്കെതിരെ കേസ് കൊടുക്കുമെന്ന അവസ്ഥയിൽ നിൽക്കുകയാണ്. ഇവർ രണ്ടു പേരും എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഞാൻ. ഞാൻ പണം കൊടുക്കാനുള്ള ഈ രണ്ടു പേരോടു ദീലീപ്് ഒന്നു പറയണം, ബാലുവിന്റെ പടം ഉടൻ നടക്കും. നിങ്ങൾ അവനു കുറച്ച് സമയം നൽകണം. പടം നടന്നു കഴിഞ്ഞാൽ തരാനുള്ള പണം തരും. ഇത് വിഡിയോ കോൾ ചെയ്തു തന്നെ ദിലീപ് പറയണം. അപേക്ഷയാണ്.
അവരുടെ നമ്പർ ഞാൻ തരാം. എനിക്കു കുറച്ചു നാൾ പിടിച്ചു നിൽക്കണം. അതുകൊണ്ട് ഇതൊന്നു ദിലീപ് സാർ പറയണം. വേറെ ആരു പറഞ്ഞാലും അവർ കേൾക്കില്ല. എനിക്ക് സിനിമ വേണ്ട. ഈ ഒരു ഉപകാരം മാത്രം മതി. എന്നാൽ ഇതൊന്നും നടക്കില്ലെന്നു സാജിദ് തറപ്പിച്ചു പറഞ്ഞു. റാഫി സാറിനെ വിളിച്ച് ഞാൻ കാര്യങ്ങളെല്ലാം. അദ്ദേഹം എന്നെ കുറേ ഉപദേശിച്ചു