കോട്ടയം: ബി ഡി ജെ എസ്, എന്‍ ഡി എ വിടാനുള്ള നീക്കം. ബിജെപി മുന്നണി വിറ്റാൽ യുഡിഎഫിൽ എത്തുക എന്ന നീക്കവും ഉണ്ടെന്ന് സൂചനകൾ ഉണ്ട് .രമേശ് ചെന്നിത്തല -കെ സുധാകരൻ പക്ഷം ബിഡിജെഎസിനെ യുഡിഎഫിൽ എത്തിക്കാൻ ശ്രമിക്കുമെന്നും സൂചനകൾ ഉണ്ട് .ബിഡിജെഎസ് മുന്നണിയില്‍ പാര്‍ട്ടി കടുത്ത അവഗണനയാണ് നേരിടുന്നത് എന്നും ഇനിയും ഇത് സഹിച്ച് തുടരേണ്ടതില്ല എന്നുമാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവായ വികാരം. കോട്ടയം ജില്ലാ പ്രവര്‍ത്തന ക്യാംപില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും ക്യാംപില്‍ പങ്കെടുത്തിരുന്നു.
കേരളത്തില്‍ എന്‍ ഡി എയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ബി ഡി ജെ എസ്. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുന്നണിയില്‍ ഒരു പരിഗണനയും ലഭിച്ചിട്ടില്ല എന്നും ഒന്നം കക്ഷിയായ ബി ജെ പി അര്‍ഹമായ സ്ഥാനമാനങ്ങള്‍ പോലും പാര്‍ട്ടിക്ക് നല്‍കിയില്ല എന്നുമാണ് പ്രമേയത്തില്‍ പറയുന്നത്. അതിനാല്‍ എന്‍ ഡി എ വിടണമെന്നും മറ്റ് മുന്നണികളില്‍ പ്രവേശിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നുമാണ് ആവശ്യം.
പ്രവര്‍ത്തന ക്യാംപ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തുഷാര്‍ വെള്ളാപ്പള്ളി ആയിരുന്നു. തുടര്‍ തീരുമാനങ്ങള്‍ക്കായി സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയാണ് പ്രമേയം അവസാനിക്കുന്നത്. അതേസമയം ബി ഡി ജെ എസ് സംസ്ഥാന നേതൃത്വമോ തുഷാര്‍ വെള്ളാപ്പള്ളിയോ പ്രമേയത്തോട് പ്രതികരിച്ചിട്ടില്ല.
എന്നാല്‍ മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് മുന്നണി മാറ്റം ചര്‍ച്ച ചെയ്യും എന്നാണ് വിവരം. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തില്‍ പങ്കെടുക്കണം എന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുഡിഎഫിലേക്ക് പോകണം എന്ന് നേരത്തെ തന്നെ ബിഡിജെഎസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍, തൃശൂര്‍ എന്നിവിടങ്ങളിലെല്ലാം ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗണ്യമായ അളവില്‍ വോട്ട് കൂടിയതിന് കാരണം എസ് എന്‍ ഡി പി യോഗം സ്വീകരിച്ച നിലപാടാണ് എന്നാണ് ബി ഡി ജെ എസ് അവകാശപ്പെടുന്നത്.
എന്നിട്ടും ബി ജെ പിയില്‍ നിന്ന് മാന്യമായ പരിഗണന ലഭിക്കുന്നില്ല എന്നാണ് പാര്‍ട്ടിക്കുള്ളിലെ വികാരം. ഇക്കാരണത്താലാണ് ാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് പ്രത്യേക സഹായമൊന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചെയ്യാതിരുരുന്നത് എന്നും അതിനാലാണ് സി പി എമ്മിന് വോട്ട് കുറയാതിരുന്നത് എന്നുമാണ് ചില നേതാക്കള്‍ അവകാശപ്പെടുന്നത്.