ഞങ്ങളുടെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു , പുരുഷന്മാരുടെ തലയറുക്കപ്പെടുന്നു.നിങ്ങൾ എന്ത് ചെയ്തു.അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Must Read

ജെറുസലേം: അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഞങ്ങളുടെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ, പുരുഷന്മാരുടെ തലയറുക്കപ്പെടുമ്പോൾ നിങ്ങൾ എന്ത് ചെയ്തു എന്ന ഗുരുതരമായ ചോദ്യം ഉന്നയിച്ചു.തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്തിനെതിരെ പ്രതികരിക്കുകയായിരുന്നു . തീരുമാനത്തെ ജൂത വിരുദ്ധ നീക്കമെന്നും, അതേ രീതിയിൽ മറുപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയുമാണ് നെതന്യാഹു എതിർത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എക്‌സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു നെതന്യാഹു തനിക്കെതിരേയുള്ള നടപടിയിൽ മറുപടി നൽകിയത്. ഈ വാറന്റ് മറ്റൊരു ‘ഡ്രെയ്‌ഫസ് ട്രയൽ’ ആണെന്നാണ് നെതന്യാഹു പറഞ്ഞത്. 1894 മുതൽ 1906 വരെയുള്ള കാലയളവിൽ, ജർമനിക്ക് സൈനീക രഹസ്യങ്ങൾ ചോർത്തി എന്നാരോപിച്ച്, ആൽഫ്രഡ് ഡ്രെയ്‌ഫസ് എന്ന ജൂത ഫ്രഞ്ച് ആർമി ഉദ്യോഗസ്ഥനെ തെറ്റായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ നടപടിയായിരുന്നു ‘ഡ്രെയ്‌ഫസ് ട്രയൽ’. നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ജഡ്ജിയും ഫ്രഞ്ച് പൗരനാണ് എന്നതാണ് നെതന്യാഹു ഈ സംഭവത്തെ ഓർമ്മിപ്പിക്കാൻ കാരണം.

തന്നെയും, രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെയും തെറ്റായി കുറ്റക്കാരെന്ന് കണ്ടെത്തിയതാണെന്നായിരുന്നു നെതന്യാഹുവിന്റെ വാദം. നിരവധി തവണ ഒഴിഞ്ഞുപോകാനും അപകടത്തിൽ നിന്ന് മാറിനിൽക്കാനും ഗാസയിലെ ജനങ്ങൾക്ക് ഞങ്ങൾ മുന്നറിയിപ്പ് നൽകി. പക്ഷെ ഹമാസ് അവരെയെല്ലാം അപകടമുനമ്പിൽ നിർത്തി കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും പലരെയും മനുഷ്യ കവചങ്ങളാക്കിയും ക്രൂരതെ കാട്ടിയെന്നും നെതന്യാഹു പറഞ്ഞു.

ഗാസയിലെ ജനങ്ങൾക്ക് ഇസ്രായേൽ ഭക്ഷണവും വെള്ളവും മറ്റും നിഷേധിച്ചുവെന്ന ഐസിസിയുടെ ആരോപണത്തിനും നെതന്യാഹു മറുപടി നൽകി. ഇസ്രയേൽ 700,000 ടൺ ഭക്ഷണമാണ് ഇക്കാലയളവിൽ ഗാസയിൽ എത്തിച്ചതെന്നും, ഇത്തരത്തിൽ ഭക്ഷണം കൊണ്ടുവരുന്നവരെ കൊള്ളയടിക്കുന്നത് ഹമാസ് ആണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെതിരെ ഹമാസാണ് ആദ്യം ആക്രമണം തുടങ്ങിയതെന്നും, തങ്ങൾ ഒരു പ്രകോപനവും ഉണ്ടാക്കിയില്ലായിരുന്നുവെന്നും നെതന്യാഹു വീഡിയോയിലൂടെ പറഞ്ഞു.

ലോകത്ത് മറ്റിടങ്ങളിൽ നടക്കുന്ന യുദ്ധകുറ്റങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന ഐസിസി നടപടിയെയും നെതന്യാഹു വിമർശിച്ചു. സിറിയ, യെമൻ, ഇറാൻ ഇനീ രാജ്യങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ‘ ഞങ്ങളുടെ സ്ത്രീകളെ ഹമാസ് ബലാത്സംഗം ചെയ്യുമ്പോളും, പുരുഷന്മാരുടെ തലയറുക്കുമ്പോളും, നൂറുകണക്കിന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുമ്പോളും നിങ്ങൾ എവിടെയായിരുന്നു?’ എന്ന് നെതന്യാഹു ചോദിച്ചു. കോടതി നടപടികളിലും, അതിന് പിന്തുണയുന്നവർക്കെതിരെയും, ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് ഗാസയിലെ യുദ്ധക്കുറ്റത്തിൽ നെതന്യാഹുവിനെതിരെയും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2023 ഒക്ടോബര്‍ എട്ടിനും 2024 മെയ് 20നുമിടയില്‍ ഗാസയില്‍ വലിയ അതിക്രമത്തിനാണ് നെതന്യാഹു നേതൃത്വം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് നെതന്യാഹുവിനും ഗാലന്റിനുമെതിരായ നടപടിയെന്ന് കോടതി പ്രസ്താവനയില്‍ അറിയിച്ചു. ഗാസയിലെ സാധാരണക്കാരായ ജനങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് അടക്കമുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇസ്രയേല്‍ തടസം നിന്നു. അങ്ങനെ വിശ്വസിക്കാന്‍ ന്യായങ്ങളുണ്ടെന്നും കോടതി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Latest News

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ഇരട്ടത്താപ്പുമായി ജോസ് കെ. മാണി ബില്ലിനെ എതിർത്തു. കോൺഗ്രസ് നിലയില്ലാ കയത്തിൽ !128-95 വോട്ടിന് ഭുരിപക്ഷവുമായി രാജ്യസഭയും വഖഫ് ഭേദ​ഗതി ബിൽ പാസാക്കി !..മുനമ്പത്ത്...

ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി . വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭ കഴിഞ്ഞ...

More Articles Like This