മാറ്റി നിര്‍ത്തപ്പെടേണ്ട ഒരാളല്ല ഭാവന; അവരുടെ പോരാട്ടങ്ങൾ വലിയ പ്രചോദനം; ബീന പോള്‍

Must Read

ഭാവനയുടെ തിരിച്ചുവരവ് ഒട്ടും അതിശയകരമായ കാര്യമല്ലെന്നും മറിച്ച്‌ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്നും ചലച്ചിത്ര പ്രവര്‍ത്തക ബീനാ പോള്‍. ഭാവനയുടെ പോരാട്ടവും അതിനു കാരണം കൂടിയാണ്. മാറ്റി നിര്‍ത്തപ്പെടേണ്ട ഒരാളല്ല ഭാവനയെന്നും ബീന പോള്‍ പറഞ്ഞു.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ഭാവനയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ നിരവധിപ്പേരാണ് ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷമറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ സിനിമയുടെ പോസ്റ്റര്‍ നടന്‍ മമ്മൂട്ടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒട്ടും അതിശയമില്ലാത്ത കാര്യമാണ്. വളരെ കഴിവുള്ള ഒരു നടിയാണ് ഭാവന. നിരവധി മലയാള സിനിമയില്‍ ഭാവന അഭിനയിച്ചിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ ഭാവനയെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ ഭാവന വരുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇതൊരു പ്രചോദനം കൂടിയാണ്.

അത് സിനിമ കൊണ്ട് മാത്രമല്ല. ഭാവനയുടെ എല്ലാ കാര്യങ്ങളിലും, അവരുടെ പോരാട്ടങ്ങളെല്ലാം വലിയ പ്രചോദനം തന്നെയാണ്. ഇത് ഒരു നല്ല സിനിമയാണെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ അതിനെ സ്വീകരിക്കുക തന്നെ ചെയ്യും. ഭാവനയ്ക്ക് നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. എന്ന് കരുതി അവര്‍ക്ക് ഒരു ഒരു മാറ്റവും വന്നിട്ടില്ല.

അവിചാരിത സംഭവത്തിന്റെ പേരില്‍ അവളെ വിലയിരുത്തുകയും ചെയ്യരുത്. ഇപ്പോഴും ഭാവന ഒരു നല്ല അഭിനേത്രിയാണ്. പിന്നെന്തുകൊണ്ട് നമുക്ക് ആ രീതിയില്‍ അവരുടെ സിനിമയെ കണ്ടുകൂടാ? നമുക്ക് ഭാവനയെ പ്രോത്സാഹിപ്പിക്കണം, മികച്ച പിന്തുണ തന്നെ നല്‍കണം. ബീന പോള്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ പുതിയ മലയാള ചലച്ചിത്രം.സിനിമയുടെ പോസ്റ്റര്‍ നടന്‍ മമ്മൂട്ടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭാവനയ്‌ക്കൊപ്പം ഷറഫുദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം ആദില്‍ മയ്മാനാഥ് അഷ്‌റഫാണ്.

നിര്‍മ്മാണം റെനീഷ് അബ്ദുള്‍ ഖാദര്‍. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച്‌ പരസ്യമായി പ്രതികരിച്ച്‌ രംഗത്തെത്തിയത്. താന്‍ ഇരയല്ല അതിജീവിതയാണെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This