തിരുവനന്തപുരം : തലസ്ഥാനത്ത് ‘മീൻസ്’ എന്ന പേരിൽ മീൻ കട തുടങ്ങി ബിനോയ് കോടിയേരി. പിതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെയും അമ്മ വിനോദിനി ബാലകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് ബിനോയ് കോടിയേരി കട തുറന്നത്.
തിരുവനന്തപുരം കുറംവകോണത്താണ് ബിനോയ് കോടിയേരിയുടെ ‘മീൻസ്’ എന്ന കട. വിനോദിനി ബാലകൃഷ്ണനാണ് കട ഉദ്ഘാടനം ചെയ്തത്.
മീനിന് സമൂഹത്തിൽ എന്നും ആവശ്യക്കാരുണ്ട്. അതുകൊണ്ടാണ് മീൻ കട ആരംഭിക്കാമെന്ന് കരുതിയതെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ആദ്യം മുതലേ ബിസിനസ് രംഗത്തുള്ള വ്യക്തിയാണ് താനെന്നും ബിനോയ് പറഞ്ഞു. അച്ഛനും അമ്മയും ഇതുവരെ ബിസിനസിന് എതിര് നിന്നിട്ടില്ലെന്നും ബിനോയ് കോടിയേരി പറഞ്ഞു.
മൊബൈൽ ആപ്പിലൂടെയും ആവശ്യക്കാർക്ക് മീൻ ഓർഡർ ചെയ്യാനാകും. ഉടനെ തന്നെ സ്വന്തം നാടായ കണ്ണൂരിലേക്കും മീൻ കച്ചവടം വ്യാപിപ്പിക്കുകയാണ് ബിനോയ് കോടിയേരിയുടെ ലക്‌ഷ്യം.