കോൺഗ്രസ് കട പൂട്ടാറായി.മൂന്നാമതും ബിജെപി അധികാരത്തിലേക്ക് . ഈ സർക്കാർ വരാൻ 100–125 ദിവസം. ഇനി വൻ തീരുമാനങ്ങൾ -മോദി

Must Read

ന്യൂഡൽഹി:ഇന്ത്യയിൽ കോൺഗ്രസ് തകർന്നു തീർന്നു .കോൺഗ്രസിന്റെ കാറ്റേ പൂട്ടാറായി .ഇനിയും പ്രതിപക്ഷത്തിരിക്കാൻ മാത്രമേ കോൺഗ്രസിനാവൂ . പ്രതിപക്ഷം കുറെയേറെ കാലത്തേക്ക് പ്രതിപക്ഷത്തുതന്നെ തുടരുമെന്നു പറഞ്ഞ മോദി അവർക്ക് മത്സരിക്കാനുള്ള ‌മനസ്സു പോലും നഷ്ടപ്പെട്ടെന്നും പരിഹസിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ ആഴ്ച നടത്തിയ നന്ദി പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിലാണ് മോദിയുടെ പരാമർശം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീർഘകാലം പ്രതിപക്ഷത്തു തന്നെ തുടരാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകളോളം നിങ്ങളെങ്ങനെ ഭരണപക്ഷത്തിരുന്നോ അതുപോലെ നിങ്ങൾ പ്രതിപക്ഷത്തും ഇരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കരുതുന്നു. പ്രതിപക്ഷത്തിന്റെ ആഗ്രഹം സാധിക്കാൻ ജനം ആശീർവദിക്കും. പ്രതിപക്ഷത്തുള്ള പലർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടതായാണ് തോന്നുന്നത്.

കഴിഞ്ഞ വട്ടം തന്നെ പലരും സീറ്റുകൾ മാറിയിരുന്നു. ഇത്തവണയും പലരും സീറ്റുകൾ മാറാനും രാജ്യസഭാംഗങ്ങൾ ആകാനും ശ്രമിക്കുകയാണെന്നാണ് കേട്ടത്. അവർ നിലവിലെ സ്ഥിതിഗതികൾ മനസ്സിലാക്കി അവരുടേതായ പാത തിരഞ്ഞെടുക്കുകയാണ്. ഇത്തവണ പ്രതിപക്ഷത്തിരിക്കുന്ന പലരും അടുത്ത തവണ സന്ദർശ ഗ്യാലറിയിലായിരിക്കും. രാജ്യത്തിന് ഒരു നല്ല പ്രതിപക്ഷം വേണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു.’’– മോദി പറഞ്ഞു.

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയിയുടെ പരാമർശത്തിൽ മോദി ക്ഷുഭിതനായി. കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കുമിടയിൽ ന്യൂനപക്ഷങ്ങളില്ലേയെന്ന് മോദി ചോദിച്ചു. ‘‘മത്സ്യത്തൊഴിലാളികൾ ഒരുപക്ഷേ നിങ്ങളുടെ പ്രദേശത്ത് ന്യൂനപക്ഷ വിഭാഗമാകില്ല, മൃഗങ്ങളെ മേയ്‌ക്കുന്നവർ ഒരുപക്ഷേ നിങ്ങളുടെ സ്ഥലത്തെ ന്യൂനപക്ഷത്തിൽ നിന്നുള്ളവരല്ലായിരിക്കാം, ചിലപ്പോൾ കർഷകരും സ്ത്രീകളും നിങ്ങളുടെ സ്ഥലത്ത് ന്യൂനപക്ഷത്തിൽ ഉൾപ്പെടില്ലായിരിക്കാം, നിങ്ങൾക്ക് എന്താണ് പറ്റിയത്? എത്രകാലം നിങ്ങൾ വിഭജനത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും? എത്രകാലത്തോളം നിങ്ങൾ ഇങ്ങനെ സമൂഹത്തെ വിഭജിക്കും?’’– മോദി ചോദിച്ചു.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This