കോൺഗ്രസ് തകർന്നടിയും!ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തും. ഗുജറത്തിൽ ഏഴാം തവണയും ബിജെപി അധികാരത്തിലേറുമെന്ന് സർവേ ഫലം.

Must Read

ന്യൂഡൽഹി∙ ഗുജറാത്തിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സർവേ ഫലം. ഗുജറാത്തിന് പുറമെ ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വെയില്‍ പറയുന്നു. കോണ്‍ഗ്രസ് രണ്ട് സംസ്ഥാനങ്ങളിലും തകര്‍ന്നടിയുമെന്നും സര്‍വെയില്‍ പറയുന്നു. 182 അംഗ നിയമസഭയിൽ 135–143 സീറ്റ് നേടുമെന്നാണ് എബിപി ന്യൂസ്–സി വോട്ടർ സർവേ ഫലം. 36–44 സീറ്റാണ് കോൺഗ്രസ് നേടുക. ആംആദ്മി പാർട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വർധിപ്പിക്കുമെന്നും സർവേയിൽ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിക്കും കോൺഗ്രസിനും വോട്ട് വിഹിതം കുറയും. 46.8% വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ൽ 44.4 ശതമാനമായിരുന്നു. 1995 മുതൽ തുടർച്ചയായി ഏഴാം തവണയും ബിജെപി തന്നെയായിരിക്കും അധികാരത്തിലേറുക. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ്.

1995 മുതൽ ഗുജറാത്തിൽ അധികാരത്തിൽ തുടരുകയാണ് ബിജെപി. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 135 മുതൽ 143 സീറ്റുകളിൽ വരെ സ്വന്തമാക്കുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. 2017ൽ 99 സീറ്റുകളിലായിരുന്നു ബിജെപി വിജയം നേടിയത്, അന്ന് 77 സീറ്റുകളായിരുന്നു കോൺഗ്രസിന്. കോൺഗ്രസിന് ഇത്തവണ 36 – 44 സീറ്റുകളായി ചുരുങ്ങുമെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലെ അട്ടിമറി ജയത്തിന് ശേഷം ഗുജറാത്തിലും ശക്തമായി പ്രവർത്തിക്കുന്ന ആംആദ്മി പാർട്ടി 0 – 2 സീറ്റുകൾ വരെ നേടും. 17.4 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കുമെന്ന് സർവെയിൽ പറയുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ആണ് എബിപി ന്യൂസ്-സിവോട്ടർ സര്‍വ്വേ നടത്തിയത്. ഗുജറാത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 34.6% നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അനുകൂലിച്ചു. അതേസമയം 15.6% പേർ ആം ആദ്മിയുടെ സ്ഥാനാർത്ഥി മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. 9.2% പേർ ബിജെപിയുടെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെ അനുകൂലിച്ചു. 5% പേർ മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെയും അനുകൂലിച്ചു.

അതേസമയം ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെങ്കിലും വോട്ട് ശതമാനത്തിൽ കുറവ് ഉണ്ടാകുമെന്ന് സർവെയിൽ പറയുന്നു. 46.8 ശതമാനം വോട്ടുകളായിരിക്കും ബിജെപിക്ക് ലഭിക്കുക. എന്നാൽ ഇത് 2017നേക്കാൾ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് ശതമാനം. ഇത്തവണ കോൺഗ്രസിന് 32.3 ശതമാനം വോട്ട് ഷെയർ നേടാനാകുമെന്നാണ് പ്രവചനം. 2017ൽ 44.4 ശതമാനമായിരുന്നു കോണ്‍ഗ്രസ് വോട്ട് ഷെയര്‍. പഞ്ചാബിലടക്കമുള്ള മുന്നേറ്റത്തിന്‍റെ ഫലമായി എഎപി ഈ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തിൽ നേട്ടമുണ്ടാക്കുമെന്നും സർവെ വ്യക്തമാക്കുന്നു.

ഹിമാചൽ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സർവേയിൽ പറയുന്നു. 37 – 48 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും. കോൺഗ്രസിന് 21 – 29 സീറ്റുകൾ വരെയാണ് സർവേയിൽ പ്രവചിക്കുന്നത്. അധികാരത്തിലെത്തുമെങ്കിലും ബിജെപിക്ക് വോട്ട് വിഹിതം കുറയുമെന്ന് സർവേയിൽ പറയുന്നു. 48.8 ശതമാനത്തിൽ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോൺഗ്രസിന് 41.7 ശതമാനത്തിൽ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. ആംആദ്മി പാർട്ടി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും 1 സീറ്റ് മാത്രമെ ലഭിക്കാൻ സാധ്യതയുള്ളുവെന്നും സർവേ പറയുന്നു.

ബിജെപി 37 മുതല്‍ 48 സീറ്റുകൾ നേടുമെന്നും രണ്ടാമതെത്തുന്ന കോൺഗ്രസിന് 21 മുതല്‍ 29 സീറ്റുകൾ വരെ നേടാനാകുമെന്നുമാണ് സർവെയിൽ പ്രവചിക്കുന്നത്. 41.7 ശതമാനമായിരുന്ന കോണ്‍ഗ്രസിന്‍റെ വോട്ടുവിഹിതം 33.9 ശതമാനമായി കുറയുമെന്നും സർവെ പറയുന്നു. ആംആദ്മി പാർട്ടി ശക്തമായ പ്രചാരണ ക്യാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ ചലനങ്ങൾ ഹിമാചൽ പ്രദേശിൽ ഉണ്ടാക്കാനിടയില്ലെന്നും സര്‍വെ പ്രവചിക്കുന്നു. പരമാവധി ഒര സീറ്റ് വരെയെ ആം ആദ്മിക്ക് നേടാനാവൂ എന്നാണ് എബിപി-സി വോട്ടര്‍ സര്‍വേ പ്രവചനം.

Latest News

ടിപി ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്!! 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം.രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ്...

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ...

More Articles Like This