കിക്ക് ബോക്സിങിൽ ഇന്ത്യ-പാക് പോരാട്ടം! ഇടിക്കൂട്ടിൽ തീ പാറിക്കാൻ മലയാളി മുഹമ്മദ്‌ ഷുഹൈബ്

Must Read

ദുബായ് : ഇടിക്കൂട്ടിൽ തീ പാറുന്ന ഇന്ത്യ-പാക് കിക്ക് ബോക്സിങ് പോരാട്ടത്തിന് തുടക്കം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം .ബി.കെ.കെ കിക്ക്‌ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ എട്ടിന് ദുബൈയിൽ നടക്കും. ദുബായിലെ ഊദ് മേത്ത അൽ നാസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളിൽ വെച്ചാണ് കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാമ്പ്യൻഷിപ്പ് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യാം

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബികെകെ സ്പോർട്സ് ദുബായിൽ വെച്ച് നടക്കുന്നത്.അടുത്തമാസം നടക്കുന്ന ലോക കിക്ക്‌ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകൻ മുൻ കിക്ക് ബോക്സിംഗ് ചാമ്പ്യൻ മിഥുൻജിത്ത് ആണ്.

അൽ നാസർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലെ പ്രധാന ആകർഷണം ഇന്ത്യാ- പാക് പോരാട്ടമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു കിക്ക് ബോക്സിങ് മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കു നേരെ പൊരുതുന്നത്. പാകിസ്ഥാൻ താരം അബ്ദുള്ള ഷക്കീലിനെ നേരിടുന്നത് തൃശൂർ സ്വദേശി മുഹമ്മദ്‌ ഷുഹൈബ് ആണ്.

മുഹമ്മദ് ഷുഹൈബിന് ട്രെയിനിങ് കൊടുത്ത് ഈ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങാൻ അവസരം ഉണ്ടാക്കിക്കൊടുത്തത് മലയാളിയായ മുൻ കിക്ക് ബോക്സിംഗ് ചാമ്പ്യൻ മിഥുൻജിത്ത്, അബ്ദുറഹിമാൻ കല്ലായി എന്നിവർ ആണെന്നുള്ളതും എടുത്ത് പറയേണ്ടതാണ്.

നിലവിൽ 64 ബ്രോഡ്കാസ്റ്റർമാരുമായി ബികെകെ കരാർ ഒപ്പിട്ടിട്ടുണ്ട്. 190 ലധികം രാജ്യങ്ങളിൽ ഇതിന് സംപ്രേഷണാവകാശവുമുണ്ട്. ചാമ്പ്യൻഷിപ്പിൽ 10 മത്സരങ്ങൾ ഉണ്ടാകും, അതിൽ 20 പേർ പങ്കെടുക്കും.

സ്വിറ്റ്സർലൻഡിന്‍റെ ഉൾറിച്ച് ബൊകെമെ, റഷ്യയുടെ ഗാഡ്സി മെഡ്സിഡോവ്, ഫുർഖാൻ സെമി കരാബാഖ് എന്നിവരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട് .

ഇന്ത്യ-പാക് പോരാട്ടം കാണികളെ ആകർഷിക്കുമെന്നുള്ളതിൽ സംശയമില്ല . ക്രിസ്റ്റ്യൻ അഡ്രിയാൻ മൈലും ഉസ്ബെക്കിന്‍റെ മാവ് ലുദ് തുപീവും തമ്മിലുള്ള മത്സരവും പ്രധാന ആകർഷണമായിരിക്കും .

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This