അനീഷ് രാജിന്റെ സൈബർ ഗുണ്ടായിസവും ബ്ളാക്ക് മെയിലിങ്ങും പുറത്ത്.കോടി രൂപ നൽകണം എന്ന് ഭീക്ഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

Must Read

വാർത്ത

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി:ബിലീവേഴ്സ് ചർച്ചിനെ എതിരെ ജൂൺ മാസം 2 തീയതി മുതൽ കർമ്മ ന്യൂസ് നിരന്തരം നുണ പ്രചരണം നടത്തുകയാണ്. വയനാട്ടിൽ എക്കറ് കണക്കിനെ ഭുമിയിൽ ബിഷപ്പ് കെ.പി യോഹന്നാന്റെ ബിലീവേഴ്സ് സഭക്ക് ശവക്കോട്ടകൾ ഉണ്ട് എന്ന് പറഞ്ഞ് തുടങ്ങിയ വാർത്തയിൽ നിന്ന് അവസാനം ചെറുവള്ളി എസ്റ്റ്റ്റ് വാർത്തയിൽ എത്തി നിൽക്കുന്നു.വയനാട്ടിൽ സഭക്ക് അഞ്ച് സെൻറ്റ് ഭുമി മാത്രമേ ഒള്ളു എന്ന് മാർക്കറ്റിങ്ങ് മനേജർ എന്ന് സ്വയം പരിചയപ്പെടുത്തിയ അനീഷ് രാജ് ഫോണിൽ സമ്മതിക്കുന്ന ഓഡിയോ ഈ പോസ്റ്റിനെ ഒപ്പം ചേർത്തിട്ടുണ്ട്. ഈ മഹാൻ പരസ്യം വേണം എന്ന് പറഞ്ഞ് മെഡിക്കൽ കോളേജ് അതികൃതരെ ബന്ധപ്പെട്ടിരുന്നു . കർമ്മ ന്യൂസ് സിഇഒയും മാർക്കറ്റിങ്ങ് മാനേജരും ആണെന്നാണ് ഇയാൾ വെളിപ്പെടുത്തിയിരിക്കുന്നത് .

ബിലീവേഴ്‌സ് ചർച്ചിന്റെ ശവകോട്ടയും ആയി ബന്ധപ്പെട്ട വാർത്ത നൽകിയതിനെ ശേഷം ജൂൺ മാസം 6 തീയതി മാർക്കറ്റിങ്ങ് മാനേജർ മെഡിക്കൽ കോളേജിൽ എത്തി ,അതുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ ഈ പോസ്റ്റിനെ ഒപ്പം ചേർത്തിട്ടുണ്ട്.മാർക്കറ്റിങ്ങ് മാനേജർ വാർത്ത
എടുക്കാൻ അല്ല മെഡിക്കൽ കോളേജിൽ വന്നത് എന്ന് പകൽ പോലെ സത്യമാണ്. കോളേജ് അധികൃതർ മാന്യമായ ഒരു പരസ്യം , തെളിച്ച് പറഞ്ഞാൽ മൂന്ന് ലക്ഷം രൂപയുടെ ഒരു വർഷം മുഴുവൻ പരസ്യം നൽകേണ്ട ഒരു പ്ലാൻ ഓഫർ ചെയ്തു. അപ്പോൾ മാർക്കറ്റിങ്ങ് മാനേജർ അനീഷ് രാജ് ഞാൻ തന്നെയാണ് കർമ്മയുടെ സിഇഓ , ഈ നക്കാപ്പിച്ച പണത്തിനെ അല്ല ഞാൻ വന്നത്, ഞങ്ങൾ ബിലീവേഴ്സ് സഭക്കും മെഡിക്കൽ കോളേജും ചേർന്ന് കർമ്മ ന്യൂസിനെ തിരുവനന്തപുരത്ത് ഓഫീസ് നിർമ്മിക്കാൻ ഒരു കോടി രൂപ നൽകണം എന്ന് ഭീക്ഷണിപ്പെടുത്തി.

കേരളത്തിലെ ബി ജെ പി നേതാക്കൻമാർ കർമ്മയുടെ ഓഫിസിൽ വന്ന് കാല് പിടിക്കുന്നത് കൊണ്ടാണ് അവർക്ക് എതിരെയുള്ള വാർത്ത നൽകാത്തത്, നിങ്ങളും വന്ന് കാല് പിടിക്കുന്ന ദിവസം വിദുരമല്ല എന്ന് പറഞ്ഞ് ശുഭിതനായി. ഞങ്ങൾ അദേഹത്തിനോട് അന്നും ഇന്നും പറയാൻ ഉള്ളത് ,സഭ ഒരു തുറന്ന പുസ്തകമാണ് ഈ രാജ്യത്തെ നിയമത്തിനെ ഉള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. താങ്കളുടെ കൈയിൽ തെളിവുകൾ ഉണ്ടെങ്കിൽ തെളിവുകൾ കാണിച്ചു കൊണ്ട് അതിന്റെ അടിസ്ഥാനത്തിൽ വാർത്തകൾ നൽകുന്നത് സഭ സ്വാഗതം ചെയ്യുന്നു. അല്ലാതെ വിന്സ് മാത്യൂസ് എന്ന ഓസ്ട്രലിയൻ മലയാളി ഓസ്ട്രലിയയിലെ പെർത്തിൽ ഇരുന്നുകൊണ്ട് കർമ്മയുടെ ഡയറെക്ടറായി കേരളത്തിൽ സൈബർ കൊട്ടേഷൻ നടപ്പിലാക്കാൻ ശ്രമിച്ചാൽ സഭ ഭയപ്പെടുകയില്ല എന്ന് മാത്രമേ പറയുവാൻ ഒള്ളു.

ബിലീവേഴ്‌സ് സഭ കേരളത്തിന്റെ പൊലീസ് മേധവിക്ക് പരാതി നൽകിയിട്ട് ഉണ്ട് , വിവിധ കോടതികളിൽ നിയമ നടപടികൾ സഭ തുടങ്ങിയിട്ട് ഉണ്ട്.ഞങ്ങൾ ഈ കാര്യങ്ങൾ പൊതുസമൂഹത്തോട് തുറന്ന് പറയാൻ തയാറായത് , സൈബർ ഇടത്തിലെ ചില ഓൺലൈൻ മാധ്യമങ്ങൾ മാധ്യമ ധർമ്മം മറന്ന് കളഞ്ഞ് കേരളത്തിന്റെ പ്രബുദ്ധമായ മാധ്യമ സംസ്കാരത്തിനെ കളങ്കം വരുത്തുന്ന രീതിയിൽ കൊട്ടേഷൻ സംഘങ്ങൾ ആയി മാറുന്നു എന്ന സത്യം നിങ്ങളെ അറിയിക്കാൻ മാത്രമാണ്.

അനീഷ് രാജിനെ പറഞ്ഞുവിടുന്നത് കർമന്യുസിന്റെ തലവൻ എന്നാണ് വിവരങ്ങൾ .ബ്ളാക്ക് മെയിൽ പത്ര-ബ്ലോഗുകളുടെ ഒരുപാട് ഞെട്ടിക്കുന്ന വിവരങ്ങൾ ഇനിയും പുറത്ത് വരുന്നുണ്ട്..അശ്ലീല വാർത്ത സംപ്രേഷണം, വ്യാജ വാർത്ത സംപ്രേഷണം, വാർത്ത നൽകി ബ്ലാക്ക്മെയിലിംഗ്, എന്നിവയ്ക്ക് സംഘി ചാനൽ എന്ന് സ്വയം അവകാശപ്പെടുന്ന കർമ്മ ന്യൂസ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിനെതിരെ സ്ത്രീകൾ അടക്കം നിരവധി പരാതിക്കാർ. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ഉണ്ടായിരിക്കുന്നു.തട്ടിപ്പിന്റെയും വാർത്ത ബ്ളാക്ക്മെയിലിന്റെയും വിവരങ്ങൾ ഇരയാക്കപ്പെട്ടവരാണിപ്പോൾ പുറത്ത് വിട്ടിരിക്കുന്നത് .കൂടുതൽ തെളിവുകളും വിവരങ്ങളും ഉടൻ പുറത്ത് വരും . 

Latest News

എറണാകുളം അങ്കമാലി അതിരൂപത തർക്കത്തിൽ താത്കാലിക സമവായം. സമരം നിർത്തി.ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മിൽ നടത്തിയ സമാധാന ചർച്ച ഫലം കണ്ടു.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിയും വൈദികരും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിൽ സമവായം ഉണ്ടായി .സമരം നിർത്തി. ആർച്ച് ബിഷപ്പ്...

More Articles Like This