കൗമാരക്കാർക്ക് കോവാക്സിൻ..ബൂസ്റ്റർ ഡോസിന് വ്യത്യസ്ത വാക്സിൻ വേണോയെന്ന് പിന്നീട് തീരുമാനിക്കും

Must Read

ദില്ലി : ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സിൻ വേണ്ടെന്ന് കേന്ദ്ര സർക്കാർ. ഇപ്പോൾ നൽകുന്നത് ബൂസ്റ്റർ ഡോസ് അല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സ്വീകരിച്ച വാക്സിൻ തന്നെ മുൻകരുതലായും നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബൂസ്റ്റർ ഡോസായി വ്യത്യസ്ത വാക്സിൻ വേണോയെന്ന് പിന്നീട് വിലയിരുത്തും. രണ്ടാം വാക്സിൻ സ്വീകരിച്ച് 9 മാസം തികഞ്ഞവർക്ക് മുൻകരുതൽ വാക്സിൻ നൽകും. കൗമാരക്കാർക്ക് കോവാക്സിൻ നൽകും. അതേസമയം, വടക്കൻ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൗമാരക്കാർക്കുള്ള വാക്സിനേഷന് പ്രത്യേക തയ്യാറെടുപ്പുകൾ വേണ്ടെന്ന് കേന്ദ്രത്തിന്റെ കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ. എൻ.കെ അറോറ പറഞ്ഞു. നിലവിലെ രീതി പിന്തുടർന്ന് തന്നെ കുത്തിവെപ്പ് നടത്താം. നാല് ആഴ്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിലാണ് വാക്സിനേഷൻ ക്രമപ്പെടുത്തുക എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് 15 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ കൊവിഡ് വാക്സിൻ നൽകും. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ബൂസ്റ്റർ ഡോസ് നൽകും.

ബൂസ്റ്റർ ഡോസ് നൽകാനുള്ള രാജ്യത്തിൻറെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഐഎംഐ രംഗത്തെത്തിയിരുന്നു. ബൂസ്റ്റർ ഡോസ് ആയി വ്യത്യസ്ത വാക്സിൻ കുത്തിവെക്കാനാണ് തീരുമാനമെങ്കിൽ കൂടുതൽ കോവാക്സിൻ ലഭ്യമാക്കണമെന്നും ഐഎംഐ ആവശ്യപ്പെട്ടു. കൗമാരക്കാർക്ക് വാക്സിൻ നൽകുന്ന തീരുമാനത്തെയും ഐഎംഐ സ്വാഗതം ചെയ്തു. ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് പിജി കൗൺസിലിങ് വേഗത്തിലാക്കണമെന്നും ഐഎംഐ ആവശ്യപ്പെട്ടു.

Latest News

ജലീലിനെ ഇറക്കി അവരില് തടയിടാൻ സിപിഎം ? ”മിസ്റ്റർ പി വി അൻവർ ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയെങ്കില്‍ അങ്ങോട്ടും മാന്യത.അന്‍വറിനെതിരെ കെടി ജലീല്‍

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെട്ടി ജലീൽ .അന്വറിനെതിരെ ജലീലിനെ ഇറക്കിയത് സിപിഎം എന്നും ആരോപണം ഉണ്ട് .പിവി അന്‍വറിന് മറുപടിയുമായി ഡോ...

More Articles Like This