ദക്ഷിണ കൊറിയയ്ക്കെതിരായ അനായാസ വിജയത്തോടെ ബ്രസീൽ ക്വാർട്ടറിലേക്ക്.

Must Read

ദോഹ:ഖത്തർ ലോകകപ്പിൽ ഏറ്റവും ഏകപക്ഷീയമായി മാറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും. വിനീസ്യൂസ് ജൂനിയർ (8), സൂപ്പർതാരം നെയ്മാർ (13, പെനൽറ്റി), റിച്ചാർലിസൻ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത് . ഒന്നിനെതിരെ നാല് ഗോളിനായിരുന്നു കാനറികളുടെ വിജയം. സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തിയ മത്സരത്തില്‍ കാനറികളുടെ സര്‍വ്വാധിപത്യമായിരുന്നു. വിനീഷ്യസ് ജൂനിയര്‍ തുടക്കം കുറിച്ച ഗോള്‍ വേട്ടയ്ക്ക് ലൂക്കാസ് പക്വറ്റെയാണ് അന്ത്യം കുറിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ പകുതിയിലായിരുന്നു കാനറികളുടെ നാല് ഗോളുകളും പിറന്നത്.മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കാനറികള്‍ 7-ാം മിനുട്ടില്‍ കൊറിയന്‍ വല കുലുക്കി. റാഫീഞ്ഞ ബോക്‌സിനുള്ളിലേയ്ക്ക് നല്‍കിയ പന്ത് സൂപ്പര്‍ താരം വിനീഷ്യസിന്റെ കാലുകളിലേയ്ക്ക്. വിനീഷ്യന്റെ കൃത്യമായി ഫിനിഷിങ്ങിലൂടെ കാനറികള്‍ ഒരു ഗോള്‍ ലീഡെടുത്തു.

അധിക സമയം വേണ്ടി വന്നില്ല. റിച്ചാര്‍ലിസണെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുക്കാന്‍ എത്തിയത് സൂപ്പര്‍ താരം നെയ്മറും. പരുക്ക് ഭേദമായി തിരിച്ചെത്തിയ താരത്തിന് പിഴച്ചില്ല. പന്ത് കൃത്യമായി വലയിലേക്ക്. 13-ാം മിനുട്ടില്‍ ബ്രസീല്‍ ലീഡ് ഇരട്ടിയാക്കി.

അവിടെയും നിന്നില്ല 29-ാം മിനുട്ടില്‍ റിച്ചാര്‍ലിസണ്‍ വക അടുത്ത ഗോള്‍. ക്യാപ്റ്റന്‍ തിയാഗോ സില്‍വ നല്‍കിയ അതിമനോഹരമായ പാസ് റിച്ചാര്‍ലിസണ്‍ കൃത്യമായി വലയിലേക്കെത്തിച്ചു. ബ്രസീല്‍ മൂന്ന് ഗോളിന് മുന്നിലായി. കാനറികള്‍ നിര്‍ത്തിയില്ല. 36-ാം മിനുട്ടില്‍ പക്വെറ്റ വക നാലാമത്തെ ഗുണ്ട്. ആദ്യ പകുതിയില്‍ ബ്രസീലിന്റെ സര്‍വ്വാധിപത്യമാണ് കാണാന്‍ സാധിച്ചത്.രണ്ടാം പകുതിയിലും ആക്രമിച്ച് കളിച്ച കാനറികള്‍ക്ക് പക്ഷെ വല കുലുക്കാനായില്ല.

ആദ്യ പകുതിയേക്കാള്‍ ഉണര്‍ന്നു കളിക്കുന്ന ദക്ഷിണ കൊറിയയെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. ഒടുവില്‍ 76-ാം മിനുട്ടില്‍ സിയോങ് ഹോ കൊറിയയ്ക്കായി ആശ്വാസ ഗോള്‍ നേടി. ബോക്‌സിന് വെളിയില്‍ നിന്ന് സിയോങ് തൊടുത്ത ഷോട്ട് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ് തടുക്കാനായില്ല. ജപ്പാനെ പരാജയപ്പെടുത്തി എത്തുന്ന ക്രൊയേഷ്യയുമായാണ് കാനറികളുടെ ക്വാര്‍ട്ടര്‍ പോരാട്ടം.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This