ഷുക്കൂര്‍ വധക്കേസിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍;ആരോപണം ഉന്നയിച്ച അഭിഭാഷകൻ ടി പി ഹരീന്ദ്രനെതിരെ കേസ്

Must Read

കോഴിക്കോട്: മുസ്ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ച അഡ്വ. ടി പി ഹരീന്ദ്രന് എതിരെ കേസെടുത്തു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐ പി സി 153 വകുപ്പ് പ്രകാരമാണ് തലശ്ശേരി പൊലീസ് കേസ് എടുത്തത്. ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍.

2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ് സിപിഎം സംഘർഷമുണ്ടായപ്പോൾ പി ജയരാജൻ പ്രദേശത്ത് എത്തി. അന്ന് ജയരാജന്‍റെ വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് എംഎസ്എഫ് നേതാവായ അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ തടങ്കലില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.

അന്ന് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ജയരാജനെ രക്ഷിക്കാനെത്തിയെന്നാണ് യുഡിഎഫിന്‍റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന മുതിർന്ന അഭിഭാഷകൻ ടി പി ഹരീന്ദ്രൻ ഫേസ്ബുക്കിലുടെ വെളിപ്പെടുത്തിയത്. അന്നത്തെ എസ്‍പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുർബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്‍റെ ആരോപണം.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This