ഞെട്ടിക്കുന്ന ബ്ലാക്ക് മെയിലിങ്!..കർമ്മ ന്യൂസിൽ റെയിഡ്!!വിന്‍സ് മാത്യുവിനെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യും.കർമയുടെത് സ്ഥിരമായ ബ്ലാക്ക് മെയിലിങ് തന്ത്രങ്ങൾ ! ഞെട്ടിക്കുന്ന തെളിവുകൾ ഓഫീസിൽ നിന്നും പിടിച്ചെടുത്തു! കമ്പനി ഡയറക്ടർമാരും കുടുങ്ങും.

Must Read

തിരുവനന്തപുരം : ബ്ലാക്ക് മെയിലിങ് ഓൺലൈൻ സ്ഥാപനമായ കർമ്മ ന്യൂസ് ഓഫീസിൽ റെയിഡ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ നാഗരാജുവിന്റെ നിർദേശ പ്രകാരം ഫോർട്ട് സിഐ, വട്ടിയൂർ കാവ് പോലീസ്, സൈബർ പോലീസ് എന്നിവരുടെ സഹായത്തോടെയാണ് റെയിഡ് നടന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വട്ടിയൂർ കാവ് കാഞ്ഞിരപ്പാറയിലാണ് കർമ്മ ന്യൂസ് ഓഫീസ് പ്രവർത്തിക്കുന്നത്. റെയിഡിൽ ഹാർഡ് ഡിസ്‌ക് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. വട്ടിയൂർ കാവ് സിഐ വി അജേഷ്, ഫോർട്ട് സിഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയിഡ് നടന്നത്. പ്രധാനമായും രണ്ട് കേസുകളാണ് കേസിന് ആധാരമായി ഉള്ളത്.

കർമ്മ ന്യൂസ് പുറത്ത് വിട്ട പീഡന വാർത്തയിൽ ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന തരത്തിൽ സംപ്രേക്ഷണം ചെയ്തു എന്നതാണ് ഒന്നാമത്തെ കേസ്. ഒന്നാം പ്രതി കർമ്മ ന്യൂസ് എംഡി വിന്റസ് മാത്യു ആണ്. വിന്‍സ് ഓസ്‌ട്രേലിയയിലാണ്.  വിന്‍സ് മാത്യുവിനെ നാട്ടിൽ എത്തിച്ച് നടപടി ക്രമങ്ങളിലേക്ക് കടക്കാനാണ് പോലീസ് ആലോചിക്കുന്നത്. കേസിലെ രണ്ടാം പ്രതി വാർത്ത അവതരിപ്പിച്ച സബ്എഡിറ്റർ രമ്യ ആണ്. മൂന്നാം പ്രതി കർമ്മ ന്യൂസ് സിഇഒ സോമദേവ്.

യാന ആശുപത്രിയ്ക്ക് എതിരെ ബ്ലാക്ക് മെയിലിങ് നടത്തി ഒരു കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമം കർമ്മ ന്യൂസ് നടത്തിയിരുന്നു.  ഇതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ ഒന്നാം പ്രതി സോമദേവും രണ്ടാം പ്രതി തിരുവനന്തപുരത്ത് അറിയപ്പെടുന്ന ക്രിമിനൽ ആയിട്ടുള്ള സുജിത് കൃഷ്ണയും മൂന്നാം പ്രതി ഒരു റിപ്പോർട്ടറും ആണ്. രണ്ട് കേസുകളിലും ഊർജിതമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായ തെളിവുകൾ ശേഖരിക്കുക എന്നതിന്റെ ഭാഗമായാണ് പോലീസ് റെയിഡ് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ആരംഭിച്ച റെയ്‌ഡ്‌ രണ്ടു മണിക്കൂർ നീണ്ടു നിന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. കർമ്മ ന്യൂസ് ഓഫീസിലെ റെയ്ഡിന്റെ നിർണ്ണായക വിവരങ്ങൾ ഫസ്റ്റ് റിപ്പോർട്ട് മേധാവി അർജുൻ സി വനജ് പുറത്ത് വിട്ടപ്പോഴാണ് റെയിഡിന്റെ കൂ ടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

തിരുവന്തപുരത്തുള്ള ചില സ്വാമിമാരും ചെസ് അഭിഭാഷകരും കർമയുമായി പങ്കാളിത്തം ഉണ്ട് എന്ന വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു .കർമയിൽ ഷെയർ തിരുവന്തപുരത്ത് ആശ്രമം ഉള്ള ചില സ്വാമിമാരുടെ വിവരങ്ങൾ മുൻപ് കർമയിലെ തന്നെ സ്റ്റാഫ് പുറത്ത് വിട്ടിരുന്നു. ആശ്രമത്തിനെതിരെയും ബ്ളാക്മെയിൽ ആയിരുന്നു എന്നും കര്മയിലെ തന്നെ മുൻ സ്റ്റാഫുകളുടെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു .

Galaxy Zoom India Private Limited എന്ന കമ്പനിയുടെ കീഴിലാണ് കർമ്മ ന്യുസ് പ്രവർത്തിക്കുന്നത് .സീരിയസായ ക്രിമിനൽ കുറ്റം ചുമത്തപ്പെടുമ്പോൾ കമ്പനി ഡയറക്ടേഴ്സ് അടക്കം പ്രതി സ്ഥാനത്ത് എത്തുമെന്നാണ് നിയമവിദഗ്ധർ പറയുന്നത് .അപ്പോൾ ഡയറക്ടർ ബോർഡിൽ ഉള്ളവർ എല്ലാം പ്രതി സ്ഥാനത്ത് എത്തുവാൻ സാധ്യതയുണ്ട് .

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This