കൊച്ചി: എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നീക്കം. പൊലീസ് നിയമ സാധുത പരിശോധിച്ചു. ഘോഷയാത്രയില്‍ അക്രമം ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനാണ് നീക്കം. തുടര്‍നടപടി അവസാനിപ്പിക്കുന്നതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കുകയാണ്. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ പിന്‍വലിക്കല്‍ അസാധ്യമെന്ന് സംശയമുണ്ടെങ്കിലും നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുന്‍പ് എന്‍.എസ്.എസിന്റെ നീരസം മാറ്റാനാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം, പുതുപ്പള്ളിയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് കോട്ടയം ആര്‍ ഡി ഒ മുമ്പാകെയാണ് ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക. രാവിലെ സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തുന്ന സ്ഥാനാര്‍ത്ഥി അവിടെ നിന്ന് എല്‍ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പണത്തിനായി പോകുന്നത്.