കോട്ടയം:പി സി ജോർജിനെ പിന്തുണച്ച് കത്തോലിക്കാ സഭ .പിസിയെ പിന്തുണക്കുന്നതിനോടൊപ്പം സർക്കാരിനെതിരെ കടുത്ത വിമര്‍ശനം ആണ് സഭ ഉയർത്തുന്നത് . സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് സഭാ മുഖപത്രമായ ദീപികയിൽ ലേഖനം. പി സി ജോർജിൻ്റെ വിഷയത്തിൽ അതിവേഗം ചലിച്ച ഭരണ യന്ത്രം സമാനമായ മറ്റ് വിഷയങ്ങളിൽ ഒച്ചിഴയുന്ന പോലെ ഇഴയുന്നു. വിവേചനത്തിനു കാരണം പ്രീണന രാഷട്രീയമെന്നും വിമർശനം. മുഖ്യമന്ത്രിയും സിപിഎമ്മുമാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്ന് ജോർജ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് സഭയുടെ മുഖ പ്രസംഗത്തിൽ പി സി ജോർജിനെ അനുകൂലിച്ചും സർക്കാരിനെ പരസ്യമായി തന്നെ വിമർശിച്ചുമുള്ള ലേഖനം.
കലുഷിതമായ സാഹചര്യത്തിൽ ആലപ്പുഴയിൽ റാലിക്ക് അനുമതി നൽകിയത് അനുചിതമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.പി സി ജോർജ് വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പെന്നും കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന സമീപനത്തിൽ നിന്നും സർക്കാരും മുഖ്യമന്ത്രിയും പിൻമാറണമെന്നും ലേഖനം ആവശ്യപ്പെട്ടുന്നു.സർക്കാർ വിവേചനം തുടരുകയാണെങ്കിൽ പി സി ജോർജിനു പിന്നിൽ ആളുണ്ടാകുമെന്ന് ഓർമ്മപ്പെടുത്തിയാണ് ലേഖനം അവസാനിക്കുന്നത്. ശക്തി ചോരാത്ത പി.സി ജോർജ് എന്ന തലക്കെട്ടിലാണ് ലേഖനം.ജോർജിൻ്റെ അറസ്റ്റും വിദ്വേഷ പ്രസംഗങ്ങളും എന്ന പേരീൽ മറ്റൊരു ലേഖനവും ദീപികയിലുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് പി.സി. ജോര്‍ജ് പറഞ്ഞു . തനിക്കെതിരായ നടപടി പിണറായിയുടെ രാഷ്ട്രീയകളിയാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. തനിക്കെതിരായ നടപടി പിണറായിയുടെ രഷ്ട്രീയകളിയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയപ്രേരിതമാണ്. പിണറായി സ്റ്റാലിനിസ്റ്റ് ആണെന്നും മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പി.സി. ജോർജ് പറഞ്ഞു. അഭിമന്യു എന്ന വിദ്യാർഥിയെ കൊന്നവരുടെ തോളത്ത് കൈയിട്ട് നടക്കുന്ന പിണറായി ആണ് തന്നെ വർഗീയവാദി എന്ന് വിളിക്കുന്നതെന്നോർക്കുമ്പോൾ പരിഹാസം തോന്നുന്നു. താൻ ഒരു വർഗീയ പ്രസംഗവും നടത്തിയിട്ടില്ല. പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. പോലീസിനെ ഉപയോഗിച്ച് തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോട്. താൻ എന്നും വിഎസിന്റെ ആളാണ്. സത്യങ്ങൾ പറഞ്ഞതാണ് ഇപ്പോൾ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് നിശബ്ദനാക്കാൻ പിണറായി ശ്രമിക്കുകയാണ്. ഇന്നലെ പോലീസ് നൽകിയത് നാല് നോട്ടീസാണ്. പിണറായിയെ വെല്ലു വിളിക്കുകയാണ്. താൻ മുങ്ങാൻ തീരുമാനിച്ചാൽ പിണറായിക്ക് പിടിക്കാൻ ആകില്ല. ഭിന്നിപ്പിച്ച് ഭരിക്കാൻ ആണ് മുഖ്യമന്ത്രിയുടെ ശ്രമം. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിന് അനുമതി നൽകിയ പിണറായി ആണ് തന്നെ വിമർശിക്കുന്നത്.
തന്നെ അറസ്റ്റ് ചെയ്യാൻ പിണറായിക്ക് ഒപ്പം സതീശനും ചേർന്നു. ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശൻ. സതീശനെ കുറിച്ച് ഇനിയും ചിലത് പറയാനുണ്ട്. അക്കാര്യം സതീശന് അറിയാം. കേരളത്തിൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് സിപിഎമ്മാണ്. തൃക്കാക്കരയിൽ ജാതി മതം നോക്കി ഇടത് നേതാക്കൾ വീട് കയറി പ്രചാരണം നടത്തുകയാണ്. കിഴക്കേക്കോട്ടയിലും വെണ്ണലയിലും പറഞ്ഞത് കുറഞ്ഞു പോയി. പറഞ്ഞത് തെറ്റായിപ്പോയി എന്ന തോന്നലില്ല.
ഈ പറഞ്ഞതിന്റെ പേരിൽ ജാമ്യം റദ്ദാക്കിയാൽ ജയിലിൽ പോകും. വീട്ടിൽ കിടക്കുന്നതിനേക്കാൾ സുഖമാണ് ജയിലിൽ കിടക്കാൻ. ഇനി എൻഡിഎക്ക് ഒപ്പമാണെന്നും ജോർജ് വ്യക്തമാക്കി. തൃക്കാക്കര എന്‍ഡിഎ ഓഫീസില്‍ വച്ചാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.