പി സി ജോർജിനെ പിന്തുണച്ച് കത്തോലിക്കാ സഭ ! സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ദീപിക.വി.​ഡി. സ​തീ​ശ​നെ കു​റി​ച്ച് ചി​ല​ത് പ​റ​യാ​നു​ണ്ടെന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ കൗ​ണ്ട്ഡൗ​ൺ തു‌​ട​ങ്ങിയെന്നും പി.​സി. ജോ​ർ​ജ്

Must Read

കോട്ടയം:പി സി ജോർജിനെ പിന്തുണച്ച് കത്തോലിക്കാ സഭ .പിസിയെ പിന്തുണക്കുന്നതിനോടൊപ്പം സർക്കാരിനെതിരെ കടുത്ത വിമര്ശനം ആണ് സഭ ഉയർത്തുന്നത് . സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് സഭാ മുഖപത്രമായ ദീപികയിൽ ലേഖനം. പി സി ജോർജിൻ്റെ വിഷയത്തിൽ അതിവേഗം ചലിച്ച ഭരണ യന്ത്രം സമാനമായ മറ്റ് വിഷയങ്ങളിൽ ഒച്ചിഴയുന്ന പോലെ ഇഴയുന്നു. വിവേചനത്തിനു കാരണം പ്രീണന രാഷട്രീയമെന്നും വിമർശനം. മുഖ്യമന്ത്രിയും സിപിഎമ്മുമാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്ന് ജോർജ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് സഭയുടെ മുഖ പ്രസം​ഗത്തിൽ പി സി ജോർജിനെ അനുകൂലിച്ചും സർക്കാരിനെ പരസ്യമായി തന്നെ വിമർശിച്ചുമുള്ള ലേഖനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലുഷിതമായ സാഹചര്യത്തിൽ ആലപ്പുഴയിൽ റാലിക്ക് അനുമതി നൽകിയത് അനുചിതമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.പി സി ജോർജ് വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പെന്നും കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന സമീപനത്തിൽ നിന്നും സർക്കാരും മുഖ്യമന്ത്രിയും പിൻമാറണമെന്നും ലേഖനം ആവശ്യപ്പെട്ടുന്നു.സർക്കാർ വിവേചനം തുടരുകയാണെങ്കിൽ പി സി ജോർജിനു പിന്നിൽ ആളുണ്ടാകുമെന്ന് ഓർമ്മപ്പെടുത്തിയാണ് ലേഖനം അവസാനിക്കുന്നത്. ശക്തി ചോരാത്ത പി.സി ജോർജ് എന്ന തലക്കെട്ടിലാണ് ലേഖനം.ജോർജിൻ്റെ അറസ്റ്റും വിദ്വേഷ പ്രസംഗങ്ങളും എന്ന പേരീൽ മറ്റൊരു ലേഖനവും ദീപികയിലുണ്ട്.

അതേസമയം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കൗ​ണ്ട്ഡൗ​ണ്‍ തു​ട​ങ്ങി​യെ​ന്ന് പി.​സി. ജോ​ര്‍​ജ് പറഞ്ഞു . ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി പി​ണ​റാ​യി​യു​ടെ രാ​ഷ്ട്രീ​യ​ക​ളി​യാ​ണെ​ന്നും പി.​സി. ജോ​ര്‍​ജ് ആ​രോ​പി​ച്ചു. ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി പി​ണ​റാ​യി​യു​ടെ ര​ഷ്ട്രീ​യ​ക​ളി​യാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ച്ച നോ​ട്ടീ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. പി​ണ​റാ​യി സ്റ്റാ​ലി​നി​സ്റ്റ് ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ക​ഴി​വി​ല്ലെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. അ​ഭി​മ​ന്യു എ​ന്ന വി​ദ്യാ​ർ​ഥി​യെ കൊ​ന്ന​വ​രു​ടെ തോ​ള​ത്ത് കൈ​യി​ട്ട് ന​ട​ക്കു​ന്ന പി​ണ​റാ​യി ആ​ണ് ത​ന്നെ വ​ർ​ഗീ​യ​വാ​ദി എ​ന്ന് വി​ളി​ക്കു​ന്ന​തെ​ന്നോ​ർ​ക്കു​മ്പോ​ൾ പ​രി​ഹാ​സം തോ​ന്നു​ന്നു. താ​ൻ ഒ​രു വ​ർ​ഗീ​യ പ്ര​സം​ഗ​വും ന​ട​ത്തി​യി​ട്ടി​ല്ല. പി​ണ​റാ​യി​ക്ക് ത​ന്നെ ഒ​രു ചു​ക്കും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പി​ണ​റാ​യി ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​എ​സി​നൊ​പ്പം നി​ന്ന​തി​ന്‍റെ ശ​ത്രു​ത​യാ​ണ് പി​ണ​റാ​യി​ക്ക് ത​ന്നോ​ട്. താ​ൻ എ​ന്നും വി​എ​സി​ന്‍റെ ആ​ളാ​ണ്. സ​ത്യ​ങ്ങ​ൾ പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ൾ പി​ണ​റാ​യി​യെ പ്ര​കോ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് നി​ശ​ബ്ദ​നാ​ക്കാ​ൻ പി​ണ​റാ​യി ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ പോ​ലീ​സ് ന​ൽ​കി​യ​ത് നാ​ല് നോ​ട്ടീ​സാ​ണ്. പി​ണ​റാ​യി​യെ വെ​ല്ലു വി​ളി​ക്കു​ക​യാ​ണ്. താ​ൻ മു​ങ്ങാ​ൻ തീ​രു​മാ​നി​ച്ചാ​ൽ പി​ണ​റായി​ക്ക് പി​ടി​ക്കാ​ൻ ആ​കി​ല്ല. ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കാ​ൻ ആ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. ആ​ല​പ്പു​ഴ​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ക​ട​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ പി​ണ​റാ​യി ആ​ണ് ത​ന്നെ വി​മ​ർ​ശി​ക്കു​ന്ന​ത്.

ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പി​ണ​റാ​യി​ക്ക് ഒ​പ്പം സ​തീ​ശ​നും ചേ​ർ​ന്നു. ഏ​റ്റ​വും മോ​ശം പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് വി.​ഡി.​സ​തീ​ശ​ൻ. സ​തീ​ശ​നെ കു​റി​ച്ച് ഇ​നി​യും ചി​ല​ത് പ​റ​യാ​നു​ണ്ട്. അ​ക്കാ​ര്യം സ​തീ​ശ​ന് അ​റി​യാം. കേ​ര​ള​ത്തി​ൽ ക്രി​സ്ത്യാ​നി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണ്. തൃ​ക്കാ​ക്ക​ര​യി​ൽ ജാ​തി മ​തം നോ​ക്കി ഇ​ട​ത് നേ​താ​ക്ക​ൾ വീ​ട് ക​യ​റി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. കി​ഴ​ക്കേ​ക്കോ​ട്ട​യി​ലും വെ​ണ്ണല​യി​ലും പ​റ​ഞ്ഞ​ത് കു​റ​ഞ്ഞു പോ​യി. പ​റ​ഞ്ഞ​ത് തെ​റ്റാ​യി​പ്പോ​യി എ​ന്ന തോ​ന്ന​ലി​ല്ല.

ഈ ​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ജാ​മ്യം റ​ദ്ദാ​ക്കി​യാ​ൽ ജ​യി​ലി​ൽ പോ​കും. വീ​ട്ടി​ൽ കി​ട​ക്കു​ന്ന​തി​നേ​ക്കാ​ൾ സു​ഖ​മാ​ണ് ജ​യി​ലി​ൽ കി​ട​ക്കാ​ൻ. ഇ​നി എ​ൻ​ഡി​എ​ക്ക് ഒ​പ്പ​മാ​ണെ​ന്നും ജോ‍​ർ​ജ് വ്യ​ക്ത​മാ​ക്കി. തൃ​ക്കാ​ക്ക​ര എ​ന്‍​ഡി​എ ഓ​ഫീ​സി​ല്‍ വ​ച്ചാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ച്ച​ത്. തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍, പി.​കെ. കൃ​ഷ്ണ​ദാ​സ്, ശോ​ഭാ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു!!..സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന...

More Articles Like This