പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനാണ് ജയസാധ്യതയെന്ന് സി.പി.ഐ റിപ്പോര്‍ട്ട്. സംസ്ഥാന എക്സിക്യൂട്ടീവില്‍വെച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. നേരിയ വോട്ടിന് ജയ്ക് സി തോമസ് പരാജയപ്പെടുമെന്നാണ് സി.പി.ഐ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കോട്ടയത്തുനിന്നുള്ള എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരനാണ് റിപ്പോര്‍ട്ട് വെച്ചത്. ആദ്യം യു.ഡി.എഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. പിന്നീട് മത്സരം രാഷ്ട്രീയമായതോടെ എല്‍.ഡി.എഫ് നില മെച്ചപ്പെടുത്തി. എങ്കിലും ചാണ്ടി ഉമ്മന് ജയസാധ്യത ഉണ്ടെന്നാണ് സി.പി.ഐ റിപ്പോര്‍ട്ട്. അതേസമയം വലിയൊരു സഹതാപതരംഗം പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ലെന്നാണ് സി.പി.ഐ വിലയിരുത്തല്‍.