ആര്‍ പ്രഗ്‌നാനന്ദ പൊരുതി തോറ്റ്; ചെസ് ലോകകപ്പില്‍ മാഗ്‌നസ് കാള്‍സന് വിജയം

Must Read

ബാകു: ചെസ് ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സണോട് ആര്‍ പ്രഗ്‌നാനന്ദ പൊരുതി തോറ്റ്. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണെ സമനിലയില്‍ നിര്‍ത്തിയ പ്രഗ്‌നാനന്ദ ടൈബ്രേക്കറില്‍ പരാജയപ്പെട്ടു. 32കാരനും അഞ്ച് തവണ ലോക ജേതാവുമായ കാള്‍സണോട് 18 വയസ് മാത്രമുള്ള പ്രഗ്‌നാനന്ദ കാഴ്ചവെച്ച പോരാട്ടം ഇന്ത്യന്‍ കായികരംഗത്തിന് സുവര്‍ണ പ്രതീക്ഷകള്‍ നല്‍കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോര്‍വീജിയന്‍ ഇതിഹാസം മാഗ്‌നസ് കാള്‍സണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയില്‍ തളച്ചത് വെറും 18 വയസ് മാത്രമുള്ള പ്രഗ്‌നാനന്ദയ്ക്ക് അഭിമാനമാണ്. ആദ്യ മത്സരത്തില്‍ 35 ഉം രണ്ടാം മത്സരത്തില്‍ 30 ഉം നീക്കത്തിനൊടുവില്‍ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. കാള്‍സണ്‍- പ്രഗ്‌നാനന്ദ ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്‌നസ് കാള്‍സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രഗ്‌നാനന്ദ സമനില വഴങ്ങിയതോടെ കാള്‍സണ്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്‌നസ് കാള്‍സണും ആര്‍ പ്രഗ്‌നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്.

Latest News

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം! കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം.4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്!!

തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം . ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ...

More Articles Like This