മാത്യു കുഴല്‍നാടന്‍ പുറമ്പോക്ക് കയ്യേറി..ചിന്നക്കനാലിൽ 50 സെന്‍റ് അധികം കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ്

Must Read

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസില്‍ അമ്പത് സെന്റ് പുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ്.ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേട് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്താകുന്നത്. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം രജിസ്‌ട്രേഷന്‍ സമയത്ത് മറച്ചുവച്ചു. എന്നാല്‍ ആധാരത്തില്‍ കൂടുതല്‍ സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സിന് മുന്‍പില്‍ ഹാജരായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമാണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നതാണ്. ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ ഇത് അടയാളപ്പെടുത്തിയില്ലെന്നും വിജിലൻസ് കണ്ടെത്തി. ക്രമക്കേട് നടത്തിയത് മാത്യുക്കുഴൽനാടൻ ആണെന്നതിന് തെളിവില്ല.

2008 മിച്ചഭൂമി കേസിൽ ഉൾപ്പെടുമ്പോൾ അത് മറ്റൊരാളുടെ ഭൂമിയായിരുന്നു. മാത്യു കുഴൽനാടൻ്റെ കൈവശമുള്ള ഭൂമിയിലെ 50 സെൻ്റ് ആധാരത്തിൽ ഉള്ളതിൽ അധിക ഭൂമിയാണെന്നും വിജിലന്‍സ് കണ്ടെത്തി. ഇത് തിരികെ പിടിക്കാൻ റവന്യൂ വകുപ്പിന് ശുപാർശ ചെയ്യും. അത് പിന്നീട് മറ്റൊരാൾക്ക് വിറ്റ ശേഷമാണ് കുഴൽനാടിന്റെ കൈകളിൽ എത്തിയത്. മിച്ചഭൂമിയാണെന്ന് അറിഞ്ഞു കൊണ്ടാണ് കുഴൽനാടൻ വാങ്ങി എന്നതിന് തെളിവില്ലെന്നും വിജിലന്‍സ് പറയുന്നു.എന്നാല്‍ അളന്നു നോക്കിയിട്ടില്ലെന്നും ആധാരത്തിലേതിനെക്കാള്‍ കൂടുതല്‍ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നുമാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This