അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് ക്രിസ്തുമസ് : സെറാഫിം മെത്രാപൊലീത്ത

Must Read

ഡാളസ്: അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് ക്രിസ്തുവിന്റെ ജനന പെരുന്നാൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ ബാംഗ്ളൂർ ഭദ്രാസന മെത്രാപൊലീത്ത ബിഷപ് ഡോ.ഏബ്രഹാം മാർ സെറാഫിം ഓർമിപ്പിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രിസ്തുമസിന് ഏറ്റവും അനുയോജ്യമായ നിർവചനം വി. യോഹന്നാൻ 1:14 ൽ വായിക്കുന്ന “വചനം ജഡമായി” എന്ന വേദവാക്യമാണ്. ‘പരിധിക്കു പുറത്താണ്’ എന്നത് നാം നിരന്തരമായി കേൾക്കുന്ന ഒരു പല്ലവിയാണ്. എന്നാൽ പരിധിക്ക് അകത്തേക്ക് വരിക എന്നുള്ളത് വളരെ പ്രസക്തമാണ്. ഭാര്യാഭർതൃ ബന്ധത്തിലും മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിൽ ഉള്ള ബന്ധത്തിലും കുടുംബം ഒരു പരിധിയാണ്. ആ പരിധിയുടെ വെളിയിലേക്ക് പോകുന്ന അവസരത്തിൽ കുടുംബ ബന്ധങ്ങൾ തകരും. എന്നാൽ ആ പരിധിക്കുള്ളിലേക്കു വരികയും പരിധിക്കു പുറത്ത് വിശാല മനസ്സുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ മാത്രമേ വിശുദ്ധ ജീവിതം തുടരുന്ന അനുഭവം നമുക്ക് ലഭ്യമാക്കുവാൻ കഴിയുകയുള്ളുവെന്ന് തിരുമേനി തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ ഉത്‌ബോധിപ്പിച്ചു.

ഡിസംബർ 28ന് (ചൊവ്വ) രാത്രി 8 മണിക്ക് എക്യുമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ‘മഞ്ഞുപെയ്യും രാവിൽ’ എന്ന ക്രിസ്തുമസ് ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു സെറാഫിം മെത്രാപൊലീത്ത.

ദരിദ്രരെയും സഹായം അർഹിക്കുന്നവരെയും കുറിച്ചുളള യഥാർത്ഥ മനസ്സലിവു നമ്മിൽ ഉളവാകുന്നതിനു ക്രിസ്തുമസ്സ് മുഖാന്തിരമായി തീരണം. സ്വർഗ്ഗീയ പിതാവിന് അധഃപതിച്ച പാപികളുടെ ലോകത്തിനു നൽകുവാൻ കഴിയുന്ന ഏറ്റവും വിലയേറിയ നിക്ഷേപമാണ്‌ തന്റെ പ്രിയ പുത്രനായ ക്രിസ്തുവെന്ന് മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപനും എക്യൂമെനിക്കൽ ദർശനവേദിയുടെ രക്ഷാധികാരിയും കൂടിയായ ബിഷപ്പ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ്ക്രി പറഞ്ഞു .

ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യാ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കരയും സന്ദേശം നൽകി .

നോർത്ത് അമേരിക്കയിലെ പ്രശസ്ത ഗായകരായ അനുപ്രിയ ജോസ് (കാനഡ), ജെംസൺ കുരിയാക്കോസ് (ന്യൂജേഴ്‌സി), സ്നേഹ വിനോയ് (ന്യൂയോർക്ക്), ആന്‍റ‌ണി ചേലക്കാട്ട് (ഫ്ലോറിഡ), ഷൂജാ ഡേവിഡ് (ഡാളസ്), മീര സഖറിയാ (ഹൂസ്റ്റൺ), അലക്‌സാണ്ടർ പാപ്പച്ചൻ (ടെക്സസ്) എന്നിവരെ കൂടാതെ മലങ്കര കത്തോലിക്ക സഭയുടെ ബഥനി ആശ്രമാംഗമായ ഫാ.ജോൺ പോളും ആലപിച്ച ഗാനങ്ങൾ ആഘോഷ പരിപാടിയുടെ മധുരിമ വർദ്ധിപ്പിച്ചു.

മാർത്തോമ സഭയുടെ മുൻ സഭാ സെക്രട്ടറി വികാരി ജനറാൾ റവ. ഡോ. ചെറിയാൻ തോമസ് സ്വാഗതവും, സിഎസ്ഐ സഭാ നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് റവ. ജിജോ എബ്രഹാം പ്രാരംഭ പ്രാർഥനയും, 25 വർഷത്തിൽപരം കർണാടകയിൽ മിഷനറി ആയി പ്രവർത്തിച്ച റവ. തോമസ് മാത്യു.പി സമാപന പ്രാർഥനയും നടത്തി. പരിപാടിയുടെ മുഖ്യ കോർഡിനേറ്ററും ഡാളസിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ഷാജി രാമപുരം പങ്കെടുത്ത ഏല്ലാവർക്കും നന്ദി അറിയിച്ചു. ഡോ. നിഷ ജേക്കബ് എംസിയായിരുന്നു .

എക്യൂമെനിക്കൽ ദർശൻ മീഡിയ എന്ന യുട്യൂബ് ചാനലിലും അബ്ബാ ന്യൂസ്, പവർ വിഷൻ തുടങ്ങിയ ചാനലുകളിലൂടെയും ‘മഞ്ഞുപെയ്യും രാവിൽ’ എന്ന ക്രിസ്മസ് പരിപാടി തൽസമയം സംക്ഷേപണം ചെയ്തിരുന്നു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This