കണ്ണൂര്‍ : മാതമംഗലത്ത് സിഐടിയു ഉപരോധംകാരണം കട പൂട്ടി. ഇവരുടെ ഭീഷണികാരണം മറ്റൊരു കടയും പൂട്ടിയിട്ടുണ്ട്. മാതമംഗലം-പേരൂല്‍ റോഡിലെ ഹാര്‍ഡ്‌വേര്‍ കടയും മാതമംഗലം പമ്പിനു സമീപത്തെ കംപ്യൂട്ടറും സി.സി.ടി.വി.യും വില്‍ക്കുന്ന കടയുമാണ് അടച്ചത്. മാതമംഗലം-പേരൂല്‍ റോഡിലെ എസ്.ആര്‍. അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്വേര്‍ കടയും മാതമംഗലം പമ്പിനു സമീപത്തെ കംപ്യൂട്ടറും സി.സി.ടി.വി.യും വില്‍ക്കുന്ന എ.ജെ. സെക്യൂടെക് ഐ.ടി. സൊലൂഷന്‍സ് എന്ന കടയുമാണ് അടച്ചത്.
എസ്.ആര്‍. അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്വേര്‍ കടയില്‍ 50 ദിവസമായി സിഐടിയു ചുമട്ടുതൊഴിലാളികള്‍ ഉപരോധസമരം നടത്തുകയാണ്. കയറ്റിയിറക്കിന് കോടതിവിധിയെത്തുടര്‍ന്ന് നാലു ജീവനക്കാരെ നിയമിച്ചതാണ് പ്രശ്‌നത്തിനു കാരണം. ആദ്യം കടയില്‍ കയറി ജീവനക്കാരെ ആക്രമിച്ചിരുന്നു. പിന്നീട് ഉപരോധം തുടങ്ങി.
കടയില്‍ വരുന്നവരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നതായി കടയുടമ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. എസ്.ആര്‍. അസോസിയേറ്റ്‌സിന് ലൈസന്‍സില്ലെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറയുന്നു.
എസ്.ആര്‍. അസോസിയേറ്റ്‌സ് സി.ഐ.ടി.യു. അടപ്പിച്ചിട്ടില്ല. കടയില്‍ വരുന്നവരെ ഭീഷണിപ്പെടുത്തിയിട്ടുമില്ല. തൊഴില്‍നിയമങ്ങള്‍ ലംഘിക്കുന്ന നിലപാടാണ് എസ്.ആര്‍. അസോസിയേറ്റ്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്. യൂണിയന്‍ നടത്തിയത് ഗാന്ധിയന്‍സമരമാണ് എന്ന് സി.ഐ.ടി.യു പറഞ്ഞു.
എസ്.ആര്‍. അസോസിയേറ്റ്‌സിന് 2020 മുതല്‍ ലൈസന്‍സുണ്ട് എന്നാണ് കടയുടമ പറയുന്നത്. അതിനാലാണ് കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായത് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.