പ്രിയങ്കയുടെ പിന്തുണ് തരൂരിന് !!ഖാർഗെയെ വീഴ്ത്തി ചരിത്രം തിരുത്തുമോ തരൂർ!! കോൺഗ്രസിന്റ ഭാവി വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കൈയ്യിൽ, മത്സരം ഗുണം ചെയ്തെന്ന് പ്രിയങ്കയുടെ സന്ദേശം’: തരൂർ

Must Read

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു.രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. 68 ബൂത്തുകളിലായി 9308 നേതാക്കളാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിക്കും. 19ന് എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനാണ് പോളിങ്ങ് സ്റ്റേഷന്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസ് പാർട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താൻ മത്സരത്തിനിറങ്ങിയതെന്നും പാർട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കയ്യിലാണെന്നും എഐസിസി പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ. ഇന്നത്തേത് കോൺഗ്രസ് പ്രവർത്തകരുടെ ദിവസമാണ്. പ്രചാരണത്തിന്റെ 16 ദിവസവും ആത്മാർത്ഥമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. പാർട്ടി പ്രവർത്തകരാണ് അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കിയ തരൂർ ആത്മാർത്ഥതോടെ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്ക് നന്ദിയുമറിയിച്ചു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാൻ പുതിയൊരു ഊർജം ആവശ്യമാണെന്നും ഭാരത് ജോഡോ യാത്രയെ പോലെ ഈ തെരഞ്ഞെടുപ്പും പാർട്ടിയെ പുനർജീവനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുളളതാണെന്നും വിശദീകരിച്ച തരൂർ, അതിന് സാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും വ്യക്തമാക്കി.

”ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നുമാണ് രാവിലെ പ്രിയങ്ക ഗാന്ധിയും മെസേജ് അയച്ചത്. ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. അതിന്റെ പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ജനം എന്റെ സന്ദേശം കേട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഒരു ഇളക്കമുണ്ടാക്കാൻ ഈ തെരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഗാന്ധി കുടുംബം ഈ തെരഞ്ഞെടുപ്പ് നിക്ഷ്പക്ഷമാണെന്നാണ് എന്നോടും അവരോട് നേരിട്ട് ചോദിച്ചവരോടും പറഞ്ഞത്.

എന്നാൽ നേതൃത്വമെന്നാൽ ഗാന്ധി കുടുംബം മാത്രമല്ലെന്നത് വ്യക്തമാണ്. ചിലർ പ്രചാരണം നടത്തിയത് അങ്ങനെയല്ല. അതെനിക്കറിയാം. അതിന് തെളിവുമുണ്ട്”. ആത്മാർത്ഥതയോടെയും മര്യാദയോടെയുമാണ് താൻ പ്രചാരണം പൂർത്തിയാക്കിയതെന്നും ഇനി കോൺഗ്രസിന്റെ ഭാവി വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കൈയ്യിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി സി സി കേന്ദ്രങ്ങളിലും എ ഐ സി സി ആസ്ഥാനത്തുമാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ശശി തരൂർ പ്രചരണ രംഗത്ത് ശക്തമായെങ്കിലും ഔദ്യോഗിക വിഭാഗത്തിന്റെ അനൌദ്യോഗിക പിന്തുണയുള്ള മല്ലികാർജ്ജുന്‍ ഖാർഗെയുടെ വിജയം ഏറെക്കുറെ ഉറപ്പാണ്. 19 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. രാഹുൽ ഗാന്ധി ഉൾപ്പെടെ 40 പ്രതിനിധികൾ നിലവിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിനാല്‍ ബല്ലാരിയിൽ പ്രത്യേകം കേന്ദ്രീകരിച്ച ബൂത്തിലായിരിക്കും ഇവർ വോട്ട് ചെയ്യുക.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This