സുധാകരനെയും വെട്ടി നിരത്തി സതീശൻ !സുധാകരന്റെ നോമിനിയെ വേണുവിനൊപ്പം നിന്ന് വെട്ടി അലോഷ്യസിനെ അദ്ധ്യക്ഷനാക്കിയത് വിഡി സതീശൻ ! ചെന്നിത്തലയെ പൂർണമായും ഒഴിവാക്കി.കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമായി

Must Read

കണ്ണൂര്‍: കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുത്ത നടപടിയിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു .ഒരു കെഎസ്‌യു പ്രസിഡന്റിനെ വരെ നിയമിക്കാൻ കഴിവില്ലാത്തതരത്തിൽ കെപിസിസി പ്രസിഡന്റ കെ സുധാകരൻ സംഘടനയിൽ കഴിവിലാത്തവനായി.കെ സുധാകരന്റെ നോമിനിയെ വേണുഗോപാൽ വെട്ടി നിരത്തിയത് സതീശന്റെ പിന്തുണയോടെ . കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി നിര്‍ദേശിച്ചത് കണ്ണൂര്‍ ജില്ലക്കാരനായ മുഹമ്മദ് ഷമ്മാസിനെയായിരുന്നു.എന്നാൽ ആ നീക്കം വേണുഗോപാലും സതീശനും വെട്ടി നിരത്തുകയായിരുന്നു .പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നോമിനിയാണ് അലോഷ്യസ് സേവ്യര്‍. കെഎസ്‌യു പുനഃസംഘടനയില്‍ ചെന്നിത്തല വിഭാഗത്തെ പൂര്‍ണമായും അവഗണിച്ചെന്നും ആക്ഷേപമുണ്ട്. അദ്ധ്യക്ഷ സ്ഥാനം കൈവിട്ടതില്‍ എ ഗ്രൂപ്പിനുള്ളിലും അമര്‍ഷമുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് അലോഷ്യസ് അദ്ധ്യക്ഷനായിരിക്കുന്നത്. കെഎസ്‌യു അദ്ധ്യക്ഷന്റെ പ്രായപരിധി 27 ആണെന്നിരിക്കെ 29-കാരനായ അലോഷ്യസ് പ്രസിഡന്റാകുന്നതിനെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റും ഒരേ സമുദായത്തില്‍പ്പെടുന്നതിനാല്‍ മുഹമ്മദ് ഷമ്മാസിനെ അദ്ധ്യക്ഷനാക്കരുതെന്നാണ് മറുവിഭാഗം വാദിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റും മാറാനിരിക്കെ വാദത്തില്‍ പ്രസക്തിയില്ലെന്ന് മറുവാദവുമുണ്ടായി. തര്‍ക്കം തുടരുന്നതിനിടെയായിരുന്നു വിഷയം കേന്ദ്രത്തിന് വിട്ടത്.

കെ സി വേണുഗോപാലിന്റെ പിന്തുണയില്‍ അലോഷ്യസ് സേവ്യര്‍ പ്രസിഡന്റും മുഹമ്മദ് ഷമ്മാസിനെ വൈസ് പ്രസിഡന്റുമായി തീരുമാനിക്കുകയായിരുന്നു. ആന്‍ സെബാസ്റ്റ്യനാണ് മറ്റൊരു വൈസ് പ്രസിഡന്റ്. എന്‍എസ്‌യു ദേശീയ ജനറല്‍ സെക്രട്ടറിയായി കെ എം അഭിജിത്തിനെയും തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ചെന്നിത്തല വിഭാഗം രംഗത്തെത്തിയത്. കഴിഞ്ഞ തവണ അദ്ധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിലെ കെ എം അഭിജിത്തിന് ലഭിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ചെന്നിത്തല വിഭാഗത്തിനായിരുന്നു. എന്നാല്‍ ഇത്തവണ പൂര്‍ണമായും വെട്ടിനിരത്തി എന്നാണ് ആരോപണം.

ചെന്നിത്തല വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യദുകൃഷ്ണനെ പരിഗണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. പുനഃസംഘടനയ്ക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി മുന്‍ സംസ്ഥാന സെക്രട്ടറിയായ യദുകൃഷ്ണന്‍ രംഗത്തെത്തി. ചെന്നിത്തലയുടെ ചിത്രം പങ്കുവെച്ച്, ഭൂമി രണ്ടായി പിളര്‍ന്നാലും ഇത് തന്നെയാണ് നിലപാടെന്നും അയോഗ്യതയാണ് അഭിമാനമെന്നും യദുകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെസ്എസ്‌യു പുനഃസംഘടനയിലെ അതൃപ്തി ചെന്നിത്തല പ്രമുഖ നേതാക്കളെ അറിയിച്ചതായി വിവരമുണ്ട്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്. വി ഡി സതീശന്‍, ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവരടങ്ങുന്ന എറണാകുളം ലോബി കെഎസ്‌യു അദ്ധ്യക്ഷ പദവി ഹൈജാക്ക് ചെയ്‌തെന്നാണ് ആരോപണം. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടിനിരത്തി എ-ഐ ഗ്രൂപ്പുകളില്‍ നിന്നുള്ള പുതിയ ചേരി രൂപം കൊള്ളുന്ന സൂചനയാണ് കെഎസ്‌യു പുനഃസംഘടനയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This