പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ഗവർണറും ആയിരുന്ന കെ ശങ്കരനാരായണൻ അന്തരിച്ചു. മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ കരുണാകരൻ , ഏ കെ ആന്റണി മന്ത്രി സഭകളിൽ അംഗമായിരുന്നു. യുഡിഎഫ് കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജങ്ങളായ അസുഖങ്ങളേത്തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ വെച്ചാണ് അന്ത്യം.
90 വയസായിരുന്നു. മഹാരാഷ്ട്രയടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. യുഡിഎഫ് കണ്‍വീനറായും ചുമതല വഹിച്ചിട്ടുണ്ട്. ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 2006ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നൊഴിവായ ശങ്കരനാരായണന്‍ 6 സംസ്ഥാനങ്ങളുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. 2007-ലാണ് ആദ്യമായി ഗവര്‍ണറാവുന്നത്.
വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1946-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകനായിരുന്നു. പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1968ൽ 36–ാം വയസ്സിൽ കെപിസിസി ജനറൽ സെക്രട്ടറി പദത്തിലെത്തി.
1969-ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോൾ അതുല്യഘോഷ്, എസ്.കെ.പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോൺഗ്രസിന്റെ പ്രവർത്തകസമിതിയംഗമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ നിലപാടെടുത്തയളാണ് കെ ശങ്കരനാരായണൻ. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന (1971– 76).
1976-ൽ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ്, കോൺഗ്രസിൽ ലയിച്ചു. 1977-ല്‍ തൃത്താലയില്‍ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പു മന്ത്രിയായി. രാജൻ കേസിനെത്തുടർന്ന് കരുണാകരൻ മന്ത്രിസഭ രാജിവെച്ചതോടെ 16ദിവസം മാത്രമേ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ സാധിച്ചൊളളു. 1980-ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ല്‍ ഒറ്റപ്പാലത്ത് നിന്നും 2001-ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1977-ല്‍ തൃത്താലയില്‍ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ല്‍ ഒറ്റപ്പാലത്ത് നിന്നും 2001-ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ ഇ.പത്മനാഭനോടും 1991-ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി.സി.കബീറിനോട് പരാജയപ്പെട്ടു.1985 മുതല്‍ 2001 വരെ നീണ്ട പതിനാറ് വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു.
1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാനായും 1977-1978-ല്‍ കെ.കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എകെ ആന്റണി മന്ത്രിസഭയിലെ ധനകാര്യ-എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു.2007ൽ നാഗലാൻഡ് ഗവർണറായി നിയമിതനായി. 2009–ൽ ജാർഖണ്ഡിലും 2010ൽ മഹാരാഷ്ട്രയിലും മാറ്റി നിയമിക്കപ്പെട്ടു. കാലാവധി തികച്ച ശേഷം 2012ൽ മഹാരാഷ്ട്രയിൽ രണ്ടാമതും നിയമിക്കപ്പെട്ടു. 2014–ൽ മീസോറാമിലേക്ക് മാറ്റിയതിന് പിന്നാലെ സ്ഥാനം രാജിവെച്ചു. പരേതയായ രാധയാണ് ഭാര്യ. മകൾ അനുപമ. മരുമകൻ: അജിത് ഭാസ്കർ.