പത്താം ക്ലാസ് പരീക്ഷയിലെ സ്ത്രീവിരുദ്ധ ചോദ്യം സിബിഎസ് ഇ ഒഴിവാക്കി

Must Read

ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പത്താം ക്ലാസ് പരീക്ഷയിലെ വിവാദ ചോദ്യം സിബിഎസ് ഇ ഒഴിവാക്കി. പത്താംക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ ചോദ്യം ആണ് പിന്‍വലിച്ചത്. ചോദ്യത്തിനുള്ള മാര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീ-പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യത്തിലെ പരാമര്‍ശം. സ്ത്രീ-പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു.

എന്നാല്‍ സ്ത്രീപുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. സ്ത്രീ-പുരുഷ തുല്യതയാണ് രക്ഷിതാക്കള്‍ക്ക് കൗമാരക്കാരില്‍ ആധിപത്യം ഇല്ലാത്തതിന് കാരണമെന്നും ചോദ്യപേപ്പറില്‍ പരാമര്‍ശിച്ചിരുന്നു.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിലെ വിവാദചോദ്യം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉന്നയിച്ചു. വിവാദചോദ്യം കേന്ദ്ര വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച് മാപ്പുപറയണം. ഇത്തരമൊരു പിഴവ് സംഭവിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയാകരുതെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു.

Latest News

പാരീസ് ഒളിംപിക്സ്; ടെന്നിസിൽ നിന്ന് റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് !

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ...

More Articles Like This