തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു കോവിഡ് മരണം. 94 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 39 പേര്‍ രോഗമുക്തരായി. പ്രതിദിന കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 14 ആയി.പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്, പാലക്കാട് ഏഴ്, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച്, തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല്, എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍.
39 പേരാണ് ഇന്ന് രോഗമുക്തരായത്. പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച്, തൃശൂര്‍, വയനാട് രണ്ട് വീതം, തിരുവനന്തപുരം, പത്തനംതിട്ട ഓരോ രോഗികളുമാണ് രോഗമുക്തരായത്.
മൂന്നു പേര്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഷബ്‌നാസ് രക്താര്‍ബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ടുതവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.