ഹരിപ്പാട്: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ 101 അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഹരിപ്പാടിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2017ലെ അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കില്‍ കാര്‍ത്ത്യായനിയമ്മ പാസായിരുന്നു. 40000 ലേറെ പേര് എഴുതിയ അക്ഷരലക്ഷം പരീക്ഷയില്‍ 98 മാര്‍ക്ക് വാങ്ങിയാണ് കാര്‍ത്ത്യായനിയമ്മ ജേതാവായത്. 96-ാം വയസിലായിരുന്നു കാര്‍ത്ത്യായനിയമ്മ ഈ അപൂര് നേട്ടം കൈവരിച്ചത്.