തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ ഒറ്റ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പ്രകൃതി ഗാര്‍ഡന്‍സില്‍ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സുഗതന്‍ ഏറെക്കാലം മസ്‌കറ്റിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി ചെന്നൈയില്‍ സ്‌പെയര്‍പാര്‍ട്സ് വ്യാപാരം നടത്തിവരികയായിരുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അഞ്ച് ദിവസം മുമ്പാണ് സുഗതനും സുനിലയും പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തത്. ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഈ ഹോട്ടലില്‍ നടത്തിയിരുന്നു. വലിയ ആസ്തി ഉണ്ടായിരുന്ന സുഗതന് അടുത്തിടെ സാമ്പത്തിക ബാധ്യത വന്നിരുന്നു.ഇതാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.