ലക്ഷണമില്ലാത്ത രോഗികൾ പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ ഇറങ്ങി നടക്കുന്നത് വ്യാപനത്തോത് വർധിപ്പിക്കും ; ഇന്ത്യയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തരംഗം മൂർദ്ധന്യത്തിലെത്തുമെന്ന് പഠനം

Must Read

ഇന്ത്യയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തരംഗം മൂർദ്ധന്യത്തിലെത്തുമെന്ന് പഠനം. രാജ്യത്ത് കോവിഡ് കേസുകൾ ഇനിയും വർദ്ധിക്കുമെന്ന്ന്നാണ് മദ്രാസ് ഐ.ഐ.ടി നടത്തിയ പഠനം പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് ആർ. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഐ.ഐ.ടി.യിലെ ഗണിതവകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

രാജ്യത്ത് ആർ.മൂല്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് തന്നെയാണുള്ളത്. രോഗിയുമായി സമ്പർക്കത്തിലെത്തുന്നവർ ലക്ഷണമില്ലെങ്കിൽ പരിശോധിക്കേണ്ടെന്ന ഐ.സി.എം.ആറിന്റെ പുതിയ മാർഗരേഖയാണ് രാജ്യത്ത് ആർ.മൂല്യം കുറയാൻ കാരണം.

എന്നാൽ ലക്ഷണമില്ലാത്ത രോഗികൾ പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ ഇറങ്ങി നടക്കുന്നത് വ്യാപനത്തോത് വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ തന്നെ രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളിൽ ക്രമാതീതമായ വർധന ഇനിയുണ്ടാകാനുള്ള സാധ്യതയുണ്ട്.

ഓരോ രോഗബാധിതരിൽനിന്നും എത്രപേർക്ക് അണുബാധ പകരുമെന്ന് കണക്കാക്കുന്ന ആർ. മൂല്യം ജനുവരി 14-നും 21-നും ഇടയിൽ 1.57 ആണ്. ജനുവരി ഒന്നുമുതൽ ആറുവരെ ഇത് 4 ആയിരുന്നു. ഡിസംബർ 25 മുതൽ 31 വരെ 2.9 ആയിരുന്നു ആർ. മൂല്യം.

ആർ. മൂല്യം ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്. ആർ മൂല്യം ഒന്നിന് താഴെയെത്തിയാൽ മാത്രമേ മഹാമാരിയിൽ കുറവുണ്ടെന്ന് കണക്കാക്കാൻ സാധിക്കൂ.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This