ആരോഗ്യ മന്ത്രി തന്റെ കഴിവില്ലായ്മ തെളിയിച്ചെന്ന് രമേശ് ചെന്നിത്തല. കോവിഡ് പടരുമ്പോൾ സർക്കാർ നോക്കി നിൽക്കുന്നു ; വിമർശനവുമായി രമേശ് ചെന്നിത്തല

Must Read

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യ മന്ത്രി തന്റെ കഴിവില്ലായ്മ തെളിയിച്ച് കഴിഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പടരുമ്പോൾ സർക്കാർ ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നില്‍ക്കുകയാണെന്ന് ചെന്നിത്തല പറയുന്നു.

തിരുവനന്തപുരത്ത് പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് എന്ന ഭയാനകമായ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ടി.പി.ആര്‍ നിരക്ക് 35.27% മാണ്. തിരുവനന്തപുരത്ത് 47.8% എന്ന അവസ്ഥയിലാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ആണിത്.

യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു എന്നും ചെന്നിത്തല ആരോപിച്ചു. സാധാരണ ടെലിവിഷനില്‍ വന്ന് വാചക കസര്‍ത്തു നടത്തുന്ന മുഖ്യമന്ത്രിയെയും ഇത്തവണ കാണാനില്ല എന്നും ചെന്നിത്തല പരിഹസിച്ചു. 

സര്‍ക്കാര്‍ ഇപ്പോഴും ആലോചനയിലാണ്. അവലോകന യോഗം പോലും നാളെ ചേരാന്‍ ഇരിക്കുന്നതേയുള്ളൂ ഉള്ളു എന്നും ചെന്നിത്തല വിമർശിച്ചു.

 

Latest News

ഓഫർ ലെറ്റർ വ്യാജം;20 ലക്ഷം വരെ മുടക്കിഎത്തിയ ഇന്ത്യയിൽനിന്നുള്ള 700 വിദ്യാർഥികൾ‍ കാനഡയിൽ നാടുകടത്തിൽ ഭീഷണിയിൽ

ഒട്ടാവ :ഇന്ത്യയിൽനിന്നുള്ള ഏഴുന്നോറോളം വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ.ഫീസടക്കം 20 ലക്ഷത്തിൽ അധികം മുടക്കി എത്തിയവരാണ് ചതിയിൽ പെട്ടിരിക്കുന്നത് . ഒരു വിദ്യർഥിയിൽനിന്ന് അഡ്മിഷൻ ഫീസ്...

More Articles Like This