പാമ്പും പശുവും തമ്മിലുള്ള ഒരു സൗഹൃദ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് . ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററി ലൂടെ ആണ് വീഡിയോ ഷെയര്‍ ചെയ്തത്. 17 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.
‘വിശദീകരിക്കാനാവില്ല, നിര്‍മലമായ സ്നേഹത്തിലൂടെ നേടിയ വിശ്വാസമാണിത്’ എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത് . ഒരു മൂര്‍ഖനും പശുവുമാണ് വീഡിയോയിലുള്ളത്. പാമ്പിനെ കണ്ട് ഭയപ്പെടാതെ നില്‍ക്കുന്ന പശുവും പശുവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കാത്ത പാമ്പും കാഴ്ചക്കാരില്‍ ഏറെ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് . ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന വീഡിയോ കാഴ്ചക്കാര്‍ക്ക് പിരിമുറുക്കമുണ്ടാക്കുമെങ്കിലും പിന്നീട് ഇരുവരുടെയും പ്രകടനം സന്തോഷം ജനിപ്പിക്കുന്നതാണ്. പശു തന്റെ തൊട്ടടുത്ത് കിടക്കുന്ന മൂര്‍ഖന്റെ പത്തിയില്‍ നക്കുമ്പോള്‍ അതില്‍ തിരിച്ചൊന്നും പ്രതികരിക്കാത്ത മൂര്‍ഖനെ ആശ്ചര്യത്തോടെ നോക്കാനേ കഴിയൂ.
വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.
Difficult to explain. The trust gained through pure love 💕 pic.twitter.com/61NFsSBRLS
— Susanta Nanda (@susantananda3) August 3, 2023