ഭോപ്പാല്‍: മധ്യപ്രദേശില്‍ ദീപാവലിയോടനുബന്ധിച്ച് നടന്ന വേറിട്ട ആചാരമാണ് സോഷ്യല്‍മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിലത്തു കിടക്കുന്ന വിശ്വാസികളുടെ ദേഹത്തൂടെ പശുക്കളെ ഓടിക്കുന്നതാണ് ആചാരം. ഈ ആചാരത്തില്‍ പങ്കെടുത്താല്‍ ആഗ്രഹിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഉജ്ജയിനി ജില്ലയിലെ ബദ്നഗര്‍ തഹസിലിലുള്ള ഭിദാവദ് ഗ്രാമത്തിലാണ് പശുവിനെക്കൊണ്ട് ചവിട്ടേല്‍ക്കുന്ന ആചാരം അരങ്ങേറിയത്. ദീപാവലിക്ക് ശേഷം ആചരിക്കുന്ന ഗോവര്‍ധന്‍ പൂജ ഭഗവാന്‍ കൃഷ്ണനു വേണ്ടിയുള്ള ആഘോഷമാണ്. ഇതിനായി 56 ഇനം സസ്യാഹാരങ്ങളും പാനീയങ്ങളും സമര്‍പ്പിച്ചുകൊണ്ട് ഭക്തര്‍ തങ്ങളുടെ നന്ദി പ്രകടിപ്പിക്കുന്നു.