സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയും സി പി എം ജില്ലാ സമ്മേളനങ്ങള്‍ തുടക്കമായി. സി പി എം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍കാണ് തുടക്കമായത്.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് ഇതൊന്നും ഗൗനിക്കാതെ സി പി എം സമ്മേളനങ്ങൾ നടത്തുന്നത്.
എല്ലാവിധ കൊവിഡ് പ്രോട്ടോകോളും പാലിച്ചാണ് സമ്മേളനം നടത്തുന്നതെന്ന് സി പി എം നേതൃത്വം പറയുന്നു. 1500 പേര്‍ ഇരിക്കാവുന്ന ഹാളില്‍ 150 പേര്‍ മാത്രമാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പറയുന്നത്. പൊതുസമ്മേളനവും റാലിയും ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും പറയുന്നു. 185 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനത്തോട് അനുബന്ധിച്ചുള്ള മറ്റെല്ലാ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
കർശന കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സി.പി.എം സമ്മേളനം നടത്തുന്നതിനെതിരെ കോൺഗ്രസും ബി.ജെ.പിയും വിമർശവുമായി എത്തിയിട്ടുണ്ട്. ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കലക്ടർ പിന്നീട് പിൻവലിച്ചത് സി.പി.എം സമ്മേളനം നടത്താൻ വേണ്ടിയാണെന്നും ആരോപണമുണ്ട്.
എന്നാൽ ആരുടെയും സമ്മർദമില്ലെന്നും പുതിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് കലക്ടറുടെ വിശദീകരണം. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ ഉത്തരവ് പിൻവലിച്ചത്.