തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയുമായി സിപിഎം. മന്ത്രി പി.എ.മുഹമ്മദ് റിയാസിനും വീണാ ജോര്‍ജിനും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തെങ്ങുമെത്തുന്നില്ല. ചില മന്ത്രിമാരെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പൊലീസിലും ഉദ്യോഗസ്ഥതലത്തിലും വീഴ്ച പറ്റിയെന്നാണ് കുറ്റപ്പെടുത്തൽ. മന്ത്രിമാർക്കെതിരെയും വിമർശനമുണ്ട്. ഇടപെടൽ വേണമെന്നും ആവശ്യം.
ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപനകുറവുണ്ടായി എന്നും വിമര്‍ശനം ഉയര്‍ന്നു. പൊലീസ് പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. മന്ത്രിമാർക്കെതിരെയും വിമർശനമുണ്ടായി. ഒന്നാം പിണറായി സർക്കാരിന്‍റെ അടുത്തെങ്ങുമെത്തുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.
സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും വിമര്‍ശനമുണ്ട്. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു. എന്നാല്‍, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മന്ത്രിമാരിൽ പലര്‍ക്കും യാത്ര ചെയ്യാൻ വരെ മടിയാണെന്നും എല്ലാം ഓൺലൈനാക്കാൻ ശ്രമം നടക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ ഓഫീസിനെതിരെയും വിമർശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെ എസ് ആർ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾക്കെതിരെ വിമർശനം ഉയര്‍ന്നത്.
കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ ആയിരുന്നു. മന്ത്രിമാരുടെ ഓഫിസിനെതിരെയും വിമര്‍ശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെഎസ്ആര്‍ടിസി, പൊതുമരാമത്ത്, വനം വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം. ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകോപനകുറവുണ്ടായി എന്നും വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പായ ആഭ്യന്തരവകുപ്പിനെതിരെയും വിമര്‍ശനമുയര്‍ന്നു. പൊലീസില്‍ സര്‍ക്കാരിന് നിയന്ത്രണം വേണം. പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതാണ് പരാതികള്‍ക്ക് ഇട നല്‍കുന്നതെന്നാണ് വിമര്‍ശനം. ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ജനദ്രോഹപരമാണ്. ഈ വകുപ്പുകള്‍ ആണ് സര്‍ക്കാരിന്റെ മുഖം. എന്നാല്‍ ഇന്ന് ജനങ്ങള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ഇവയിലാണ്. ഇതു പിടിപ്പു കേടാണെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയം ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിർപ്പ് ആവർത്തിക്കാൻ സിപിഐ. നിയമസഭയിൽ ബിൽ അവതരിപ്പിക്കും മുമ്പ് ചർച്ച വേണമെന്ന് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടും. ഗവർണ്ണർ ഉയർത്തിയ പ്രതിസന്ധി തീർക്കാൻ സഭ വിളിച്ച സർക്കാറിന് മുന്നിലെ അടുത്ത പ്രതിസന്ധിയാണ് സിപിഐയുടെ ഉടക്ക്.
ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതൽ സിപിഐ ഉയർത്തിയത് കടുത്ത എതിർപ്പാണ്. മന്ത്രിസഭാ യോഗത്തിൽ ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിനെ ആദ്യം പാർട്ടി മന്ത്രിമാർ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിർപ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓർഡിനൻസ് അടക്കം പാസ്സാക്കാൻ ബിൽ കൊണ്ട് വരാനിരിക്കെ എതിർ്പ്പ ആവർത്തിക്കാനാണ് സിപിഐ നീക്കം.
സഭാ സമ്മേളനം വിളിക്കും മുമ്പ് ചർച്ച വേണമെന്നാണ് ആവശ്യം. നേരത്തെ ഭേദഗതിയിൽ ഭിന്നത കടുത്തപ്പോൾ സമാന ആവശ്യം ഉന്നയിച്ചെങ്കിലും സിപിഎം ചർച്ചക്ക് തയ്യാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14 ആം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സിപിഐക്ക് എതിർപ്പ്. അഴിമതി തെളിഞ്ഞാൽ പൊതപ്രവർത്തകന് സ്ഥാനത്തിരിക്കാൻ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സർക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്.
ഇതിൽ സിപിഐ ആവശ്യം പരിഗണിച്ച് എങ്ങിനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിർത്തിയാൽ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിർണ്ണായകമാണ്.