കണ്ണൂർ സിപിഐഎം എം വി നികേഷ് കുമാറും കെ അനുശ്രീയും ജില്ലാ കമ്മിറ്റിയില്‍.ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും.

Must Read

കണ്ണൂർ :സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.എം വി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ പ്രത്യേക ക്ഷണിതാക്കളായ 2 പേരടക്കം 11 പുതിയ അംഗങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എം വി നികേഷ് കുമാർ, കെ അനുശ്രീ, പി ഗോവിന്ദൻ, കെപിവി പ്രീത, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സി കെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

പയ്യന്നൂർ വിഭാഗീയതയിൽ നടപടി നേരിട്ട വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടിക്ക് പരാതി നൽകിയത് വി കുഞ്ഞികൃഷ്ണൻ ആയിരുന്നു. എന്നാൽ ജെയിംസ് മാത്യുവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. മുൻ തളിപ്പറമ്പ് എംഎൽഎയാണ് ജെയിംസ് മാത്യു. കഴിഞ്ഞ സമ്മേളനത്തിൽ ജെയിംസ് മാത്യു സ്വയം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായിരുന്നു.

എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കെ പാലിക്കേണ്ട ജാഗ്രത ദിവ്യയിൽ നിന്നുണ്ടായില്ലന്ന് പൊതു ചർച്ചയ്ക്ക് മറുപടി പറയവേ മുഖ്യമന്ത്രിയുടെ വിമർശനം. വിഷയത്തിൽ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിലപാടിൽ തെറ്റ് പറയാനാകില്ല, അനാവശ്യ പ്രതികരണങ്ങളിൽ തിരുത്തലിനായി സംസ്ഥാന നേതൃത്വം ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യക്കെതിരായ പാർട്ടി നടപടി എല്ലാ തലവും പരിശോധിച്ച ശേഷം, ചെയ്ത കർമ്മങ്ങൾക്ക് ഫലം അനുഭവിക്കേണ്ടിവരും. തിരുത്തൽ പ്രക്രിയക്ക് ശേഷം തിരിച്ചുവരവിന് അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടുവെന്ന് പൗരത്വ ഭേദഗതി, പലസ്തീൻ വിഷയങ്ങൾ സൂചിപ്പിച്ച് പിണറായി വിജയൻ പറഞ്ഞു.ഇക്കാര്യത്തിൽ എതിരാളികളുടെ പ്രചാരണം ഒരു പരിധി വരെ ഫലം കണ്ടെന്നും നിലപാടുകൾ തെറ്റിദ്ധരിക്കപ്പെട്ടോ എന്ന് ഗൗരവത്തിൽ പരിശോധിക്കണമെന്നും പൊതു ചർച്ചക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നാണ് എം വി ജയരാജൻ സിപിഐഎം കണ്ണൂ‍ർ ജില്ലാ സെക്രട്ടറിയായി നിയോ​ഗിക്കപ്പെടുന്നത്. പിന്നീട് 2021-ൽ ജില്ലാ സമ്മേളനത്തിൽ ജയരാജൻ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും മത്സരിച്ചെങ്കിലും കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് എം വി ജയരാജൻ പരാജയപ്പെട്ടിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അം​ഗമായ എം വി ജയരാജൻ സിഐടിയുവിൻ്റെ കേന്ദ്രപ്രവർത്തക സമിതി അം​ഗവുമാണ്.

 

Latest News

ഗാസയില്‍ മരണം അരലക്ഷം കവിഞ്ഞു; മരണസംഖ്യ 61,709 മുകളിൽ ! കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍.

ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ യുദ്ധത്തിൽ ഇതുവരെ 61,709 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 76 ശതമാനം പലസ്തീനികളുടെ മൃതദേഹം കണ്ടെടുക്കുകയും മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തതായി...

More Articles Like This