കോടതിക്ക് എതിരെ ‘സംഘപരിവാറിന്റെ മാധ്യമവിലക്കിന് ജുഡീഷ്യറിയും കൂട്ട് ‘എന്ന ഗുരുതര ആരോപണം.എംവി ജയരാജനെതീരെ വീണ്ടും കേസ് വരുമോ ?

Must Read

കൊച്ചി:കോടതി അലക്ഷ്യത്തിനു ഒരു തവണ ശിക്ഷിക്കപ്പെട്ട എംവി ജയരാജൻ വീണ്ടും കോടതിക്ക് എതിരെ ശുംഭൻ വിളിയിൽ ഒരുതവണ ശിക്ഷിക്കപ്പെട്ട ആളാണ് സിപിഎം നേതാവ് . മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ നടപടിയിൽ വിമർശനവുമായി കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത്. കേന്ദ്രസർക്കാരിനേയും ഹൈക്കോടതി നടപടിയേയും രൂക്ഷമായ ഭാഷയിലാണ് എം വി ജയരാജൻ വിമർശിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറു മാസത്തെ തടവും 2000 രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരുന്നത്.ഇത് നാലാഴ്ചയാക്കി സുപ്രീം കോടതി ചുരുക്കിയിരുന്നു. 2011 നവംമ്പറില്‍ വിധി പ്രസ്താവിച്ച ഉടനെ ഹൈക്കോടതി ജയരാജനെ കസ്റ്റഡിയിലെടുക്കാന്‍ സെക്യൂരിറ്റി ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയോട് അപ്പീല്‍ നല്‍കാനുദ്ദേശിക്കുന്നതിനാല്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഒരാഴ്ച ജയിലില്‍ കിടന്ന ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ച് ജാമ്യം തേടിയത്.

ജയരാജന്റെ കോടതിയലക്ഷ്യ കേസിന് ആധാരമായത് 23-6-2010 ലെ ഹൈക്കോടതി വിധിയാണ്. പൊതു നിരത്തിലും പാതയോരങ്ങളിലും പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കണ്ണൂരിലെ പൊതുയോഗത്തില്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കോടതി അലക്ഷ്യ കേസിലെ പരമാവധി ശിക്ഷയാണ് ജയരാജന് നല്‍കിയത്.

കോടതി ഉത്തരവിനെ വിമര്‍ശിച്ച ജയരാജന്റെ നടപടി കോടതിയുടേയും ജഡ്ജിമാരുടേയും അന്തസും മാന്യതയും ബഹുമാന്യപദവിയും താറടിച്ചു കാണിക്കുന്നതും ഇകഴ്ത്തുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു . ജയരാജന്റെ പ്രസംഗം ജനങ്ങള്‍ക്കിടയില്‍ ജഡ്ജിമാര്‍ക്കെതിരെ വിദ്വേഷത്തിന്റെ വിത്തുപാകാനിടയാക്കി. കോടതിയേയും ജഡ്ജിമാരേയും കുറിച്ച് പൊതുജനങ്ങളില്‍ അവിശ്വാസമുണ്ടാക്കി. ഭരണഘടന അവകാശമായി അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് ചില നിയന്ത്രണങ്ങളുമുണ്ട്.

കോടതി ഉത്തരവിനെ അപൂര്‍ണമായി അവതരിപ്പിച്ചും അതിന്റെ ചീത്ത വശം മാത്രം ഉയര്‍ത്തിക്കാട്ടിയും കോടതിയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. ആക്ഷേപകരമായ വാക്കുകളിലൂടെ നീതിയുടെ ശരിയായ ഒഴുക്കിനെ കളങ്കപ്പെടുത്തുകയാണ് ജയരാജന്‍ ചെയ്തത്. അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഈ ആപകീര്‍ത്തിപ്പെടുത്തലിനെ ഉള്‍പ്പെടുത്താനാവില്ല.

കോടതിയെ അവഹേളിക്കാന്‍ ബോധപൂര്‍വമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും പ്രസ്താവന മനപ്പൂര്‍വമായിരുന്നില്ലെന്നുമുള്ള ജയരാജന്റെ വാദം കോടതി അംഗീകരിച്ചില്ല. വിധിയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയെന്നതാണ് താനുദ്ദേശിച്ചതെന്നും കോടതി വിധികളുടെ പൊതുവിമര്‍ശനം മാത്രമാണ് നടത്തിയതെന്നും ജയരാജന്‍ വാദിച്ചിരുന്നു. എന്നാല്‍, കോടതിയെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെയും മനപ്പൂര്‍വവുമായിരുന്നു ആക്ഷേപകരമായ പ്രസംഗം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതിയെ തിരുത്തിക്കലാണ് തന്റെ ലക്ഷ്യമെന്നാണ് ജയരാജന്‍ കോടതിയിലും പുറത്തും പറഞ്ഞിട്ടുണ്ട്. ജയരാജന്റെ പ്രസംഗം പരിശോധിച്ചാല്‍ കോടതിയലക്ഷ്യപരമായ പ്രയോഗങ്ങളാണ് നടത്തിയതെന്ന് വ്യക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ‘ശുംഭന്‍’ എന്ന വാക്കിന് സംസാരിക്കുക, ശോഭിക്കുക, തിളങ്ങുക, മനോഹരം, സുന്ദരം തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടെന്ന് ജയരാജന് വേണ്ടി ഹാജരായ സാക്ഷികള്‍ വിശദീകരിച്ചിരുന്നു.

വിഢി, അക്രമിക്കുക എന്ന അര്‍ഥങ്ങളുമുണ്ട്. വാക്കുകളുടെ അര്‍ത്ഥമല്ല, അത് ഉപയോഗിക്കുമ്പോഴുള്ള ശരീര ഭാഷയും സാഹചര്യവും കണക്കിലെടുത്തുവേണം വിലയിരുത്താനെന്നും സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. സാക്ഷിമൊഴി പ്രകാരം സാഹചര്യം പരിശോധിച്ചാല്‍ ജയരാജന്‍ ആ വാക്കിന്റെ ഏറ്റവും മോശമായ അര്‍ത്ഥമാണ് മനസില്‍ കണ്ട് പറഞ്ഞിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആക്ഷേപകരമായ പ്രസംഗം പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്ത മാധ്യമങ്ങള്‍ കോടതി അലക്ഷ്യത്തിനിടയായ പ്രസംഗം പൊതുജനമധ്യത്തില്‍ എത്തിക്കുകയാണ് ചെയ്തത്.അങ്ങനെ ഒരു അനുഭവം ഉള്ള ജയരാജൻ വീണ്ടും കോടതിക്ക് എതിരെ വന്നത് ഗുരുതരം എന്ന് വിലയിരുത്തുന്നവരുണ്ട് .

നിഷ്പക്ഷവും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും നീതി നടപ്പാക്കേണ്ടവർ ഭരണഘടനയുടെ ആരാച്ചാരാവരുത്. കേന്ദ്രസർക്കാറിന്റെ മാധ്യമവിലക്കിന് സാധുത കൽപിച്ച ഹൈക്കോടതി വിധിക്കെതിരെ ജനകീയ പ്രതിഷേധമുയരേണ്ടതുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിൻറെ പൂർണരൂപം :

സംഘപരിവാറിന്റെ മാധ്യമവിലക്കിന് ജുഡീഷ്യറിയും കൂട്ട്

ദേശ സുരക്ഷയെ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയതെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഏതൊരാളെയും അതിശയിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോഴാണ് നീതിതേടുന്ന മനുഷ്യന്റെ അവസാന അഭയസ്ഥാനമായി ജുഡീഷ്യറി മാറുന്നത്. കേന്ദ്രസർക്കാർ മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയതിന് ജനങ്ങൾക്ക് ബോധ്യമാവുന്ന യാതൊരു വിശദീകരണവും ഇതുവരെ നടത്തിയിട്ടില്ല.

എന്താണ് ദേശസുരക്ഷയ്ക്ക് അപകടം ചെയ്യുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തത്, അതും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ജനങ്ങളെ ബോധ്യപ്പെടുത്താതെ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പേരുപറഞ്ഞുകൊണ്ടുള്ള വിലക്ക് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭൂഷണമല്ല.

ഭരണഘടനയുടെ കാവൽക്കാരായ കോടതികൾ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെയാണ് വിധി പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഹൈക്കോടതി നിയന്ത്രിക്കുന്നത് സംഘപരിവാറല്ല. ദൗർഭാഗ്യവശാൽ ജഡ്ജിയുടെ മുൻരാഷ്ട്രീയം വിധിന്യായത്തിൽ പ്രതിഫലിച്ചു എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. രാജവാഴ്ചക്കാലത്തും ബ്രിട്ടീഷ് ഭരണകാലത്തും മാധ്യമങ്ങളെ നിരോധിച്ചിട്ടുണ്ട്. അതുപോലെയല്ല, ജനാധിപത്യകാലം.

നീതിദേവത ത്രാസ് ഉയർത്തുന്നത് കണ്ണ് മൂടിക്കെട്ടിയാണ്. നിഷ്പക്ഷവും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും നീതി നടപ്പാക്കേണ്ടവർ ഭരണഘടനയുടെ ആരാച്ചാരാവരുത്. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാറിന്റെ മാധ്യമവിലക്കിന് സാധുത കൽപിച്ച ഹൈക്കോടതി വിധിക്കെതിരെ ജനകീയ പ്രതിഷേധമുയരേണ്ടതുണ്ട് .

മാധ്യമങ്ങളെ കുറിച്ച് ഇ എം എസ് പറഞ്ഞത് ഇപ്രകാരമാണ് “വസ്തുതകൾ വളച്ചൊടിക്കുക മാത്രമല്ല വ്യാജ വാർത്ത ഉൽപാദിപ്പിക്കുകയും കൂടിയാണ് ചില പത്രങ്ങൾ ചെയ്യുന്നത് “. അന്ന് ദൃശ്യമാധ്യമങ്ങൾ ഉണ്ടായിരുന്നില്ല. മീഡിയ വൺ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾക്ക് ഇ എം എസ് പറഞ്ഞത് ബാധകമാണ്. എന്നാൽ, ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപെടുക തന്നെ ചെയ്യും. ഇങ്ങനെ പറഞ്ഞാണ് ജയരാജൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കേന്ദ്ര സർക്കാറിന്റെ സംപ്രേക്ഷണ വിലക്കിനെതിരായി മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹർജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. ഗുരുതര സ്വഭാവമുള്ള ചില കണ്ടെത്തലുകളുമാണ് കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്നായിരുന്നു ഹർജി പരിഗണിക്കവേ ഹൈക്കോടതി വ്യക്തമാക്കിയത്. വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ചാനൽ.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This