കണ്ണൂര്‍: കെ സുധാകരനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. പുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് സംഭവം വിശദീകരിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും ഫോണ്‍ വഴിയുള്ള തെറിവിളിയും നേരിടുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
കെ സുധാകരനെ വധിക്കാന്‍ വാടക കൊലയാളി സംഘത്തെ അയച്ചുവെന്നും തൊട്ടുതൊട്ടില്ല എന്ന നിലയിലെത്തിയ കാര്യവും ശക്തിധരന്‍ പറയുന്നു. കെ സുധാകരന്‍ കൊല്ലപ്പെടേണ്ട വ്യക്തിയാണ് എന്ന പ്രചാരണത്തിന്റെ ആഴം വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന സിപിഎം നേതാക്കളെ വെട്ടിലാക്കുന്നതാണ് ജി ശക്തിധരന്റെ കുറിപ്പ്.