കാശ്മീരി സ്ത്രീകളെ മാംസളമായ ചിന്തയോട് നോക്കിക്കാണുന്നു !!! കശ്മീരി സുന്ദരികളെ ഇനി ബിജെപിക്കാർക്ക് സ്വന്തമാക്കാം: ബിജെപി എംഎല്‍എ വിവാദത്തില്‍

Must Read

കാശ്മീരി പെണ്ണിന്റെ മാനം കാക്കാന്‍ അകാലിദള്‍ രംഗത്ത് ഇറങ്ങുന്നു.ബിജെപി എം എൽ എ കാശ്മീരി സ്ത്രീകൾക്ക് എതിരെ മാസ്മളമായ ചിന്തയും പ്രചരിപ്പിക്കുന്നു.കാശ്മീരി സ്ത്രീകളെ ഇങ്ങനെ മോശമായി പ്രചരിപ്പിച്ചാൽ അതിനെതിരെ രംഗത്ത് വരും എന്നും അകാലിദൾ പറയുന്നു . സുന്ദരികളായ വെളുത്ത നിറമുള്ള കശ്‌മീരി പെൺകുട്ടികളെ വിവാഹം കഴിക്കാമെന്ന തിരിച്ചറിവ് തന്റെ പാർട്ടിയിലെ പ്രവർത്തകർക്ക് പുതിയ ഊർജം നൽകുന്നുണ്ടെന്ന ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ വിക്രം സായ്‌നിയുടെ പ്രസ്‌താവന വിവാദത്തിൽ. പാർട്ടിയിലെ അവിവാഹിതരെ കാശ്‌മീരിൽ പോയി വിവാഹം കഴിക്കാനും അവിടെ ഭൂമി വാങ്ങിച്ച് താമസിക്കാനും താൻ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് വിവാദത്തിലായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ആഘോഷിക്കാനായി ബി.ജെ.പി സംഘടിപ്പിച്ച യോഗത്തിലാണ് എം.എൽ.എയുടെ വിവാദ പ്രസ്‌താവന. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കശ്മീരിന് പ്രത്യേക പദവി നൽകുന്നതിന് മുമ്പ് ഒരു കാശ്‌മീരി പെൺകുട്ടിയെ ഉത്തർപ്രദേശിൽ നിന്നുള്ള യുവാവിന് വിവാഹം ചെയ്യാൻ കഴിയുമായിരുന്നില്ല. അങ്ങനെ വന്നാൽ പെൺകുട്ടിയുടെ പൗരത്വം തന്നെ റദ്ദാക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. കശ്‌മീരിനും ഇന്ത്യയ്‌ക്കും വ്യത്യസ്തമായ പൗരത്വമായിരുന്നു നിലവിലുണ്ടായിരുന്നത്. സ്ത്രീകൾക്ക് നേരെ നിരവധി അസമത്വങ്ങളും നിലനിന്നിരുന്നു.

എന്നാൽ ഇപ്പോൾ എല്ലാ അസമത്വങ്ങളും ഇല്ലാതായിരിക്കുന്നു. പാർട്ടിയിലെ മുസ്‌ലിം അംഗങ്ങൾ സന്തോഷം പ്രകടിപ്പിക്കേണ്ട അവസരമാണിത്. ഇനി കശ്‌മീരിൽ പോയി സുന്ദരികളായ പെൺകുട്ടികളെ വിവാഹം കഴിക്കാം. അതിപ്പോൾ ഹിന്ദുവോ മുസ്‍ലിമോ ആയിക്കോട്ടെ. ഇപ്പോൾ കശ്‌മീരികൾക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവം വിവാദമായെങ്കിലും താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നാണ് എം.എൽ.എയുടെ വാദം.

Latest News

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ഇരട്ടത്താപ്പുമായി ജോസ് കെ. മാണി ബില്ലിനെ എതിർത്തു. കോൺഗ്രസ് നിലയില്ലാ കയത്തിൽ !128-95 വോട്ടിന് ഭുരിപക്ഷവുമായി രാജ്യസഭയും വഖഫ് ഭേദ​ഗതി ബിൽ പാസാക്കി !..മുനമ്പത്ത്...

ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി . വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭ കഴിഞ്ഞ...

More Articles Like This