കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണ്‍ പരിശോധനാ ഫലം ലഭിച്ചു. പരിശോധനാ ഫലത്തിന്റെ പകര്‍പ്പ്
അന്വേഷണ സംഘത്തിന് കിട്ടി. പരിശോധന ഫലത്തിൽ നിന്ന് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചു എന്നാണ് വിവരം.
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കും മുമ്പ് കൂടുതല്‍ തെളിവ് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി അന്വേഷണ സംഘം ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും.
ആദ്യം സഹോദരന്‍ അനൂപ്, അൡയന്‍ സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഫോണ്‍ പരിശോധിച്ച വേളയില്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചുവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇക്കാര്യം പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ധരിപ്പിക്കും. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഇക്കാര്യം സൂചിപ്പിച്ച് പ്രോസിക്യൂഷന്‍ പ്രതിരോധിക്കും. കുറച്ച് കാര്യങ്ങളില്‍ കൂടി വ്യക്തത വരേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
നേരത്തെ ദിലീപിനെയും മറ്റ് പ്രതികളെയും വധ ഗൂഢാലോചന കേസില്‍ 33 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. പിന്നീട് അറസ്റ്റ് സാധ്യത ഇല്ലാതാക്കാന്‍ ദിലീപും മറ്റു പ്രതികളും ആലുവ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.
ഇതിനിടെയാണ് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ട് വച്ചത്. ദിലീപ് ഫോൺ നൽകിയെങ്കിലും ചില ഫോണുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. കൈമാറിയ ഫോണുകളുടെ ശാസ്ത്രീയ പരിശോധന കഴിഞ്ഞു. ഇതിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ച പിന്നാലെയാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നത്.
ദിലീപിനെയും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. എന്നാല്‍ എപ്പോഴാണ് എന്ന് വ്യക്തമല്ല. അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. തുടരന്വേഷണം ആവശ്യമില്ലെന്നും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണ് പോലീസിന്റേതുമെന്നാണ് ദിലീപിന്റെ നിലപാട്.
അതേസമയം തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം എതിര്‍ത്ത് ആക്രമണത്തിന് ഇരയായ നടി മുന്നോട്ട് വന്നിട്ടുണ്ട്. നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തന്റെ ഭാഗം കൂടി കേട്ട ശേഷമേ ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കാവൂ എന്നാണ് നടിയുടെ ആവശ്യം. ആക്രമണ ദൃശ്യങ്ങള്‍ എറണാകുളം കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവത്തില്‍ നടി പരാതി നല്‍കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.