വേണുവിനൊപ്പം തരൂർ വേണ്ട!!നായർ കാർഡിറക്കി തരുരിനെ വെട്ടാൻ നീക്കം.കോൺ​ഗ്രസ് പ്രവർത്തക സമിതിയിലേക്ക് കരുനീക്കങ്ങൾ സജീവം..ആന്റണിക്കും ഉമ്മൻചാണ്ടിക്കും പകരം രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് രംഗത്ത് !

Must Read

ന്യൂഡൽഹി: കോൺ​ഗ്രസ് പ്രവർത്തകസമിതിയിലേക്ക് കേരളത്തിൽ നിന്നും ശക്തമായ പോരാട്ടം. പ്രവർത്തകസമിതിയിൽ ഇടംപിടിക്കാൻ കേരള നേതാക്കൾ ശക്തമായ കരുനീക്കങ്ങളാണ് നടത്തുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ പ്രവർത്തകസമിതിയിൽ സ്ഥാനം ഉറപ്പിച്ച നിലയിലാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഖാർ​ഗെക്കെതിരെ മത്സരിച്ച ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നത് തടയാൻ കേരളം നേതാക്കൾ കരുനീക്കം ശക്തമാക്കിയിട്ടുണ്ട് . ശശി തരൂരിനെ ഉൾപ്പെടുന്നത് പാർട്ടിയുടെ ജനാധിപത്യമുഖം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.

സമവായത്തിലൂടെ അംഗങ്ങളെ തെരെഞ്ഞെടുക്കാനാണ് നീക്കം. അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അധ്യക്ഷൻ ചുമതലയേറ്റെടുത്ത് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ച് പ്രവര്‍ത്തക സമതി തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ചട്ടം. പതിനൊന്ന് പേരെ അധ്യക്ഷന് നാമനിർദേശം ചെയ്യാം. 12 പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം. എന്നാല്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സമവായത്തിലൂടെ പ്രവ‍ർത്തക സമതി അംഗങ്ങളെ തീരുമാനിക്കുന്നതാണ് പാർട്ടിയിലെ രീതി. ഇത് തുടരുമെന്നുള്ള സൂചനയാണ് മല്ലികാർജ്ജുന ഖർ‍ഗെയും കൂടെയുള്ളവർക്ക് നല്കുന്നത്.

എകെ ആന്റണിയും ഉമ്മൻചാണ്ടിയും പ്രവർത്തക സമിതി അം​ഗത്വം ഒഴിയും. ഇവരുടെ ഒഴിവിലേക്ക് രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരാണ് രം​ഗത്തുള്ളത്. അനാരോ​ഗ്യം കാരണമാണ് ആന്റണിയെയും ഉമ്മൻചാണ്ടിയേയും ഒഴിവാക്കുന്നത്. ഇവരെ പ്രവർത്തകസമിതിയിൽ പ്രവർത്തകസമിതിയിൽ പ്രത്യേകം ക്ഷണിതാക്കളാക്കണമെന്ന നിർദേശം നേതൃത്വത്തിന് മുന്നിലുണ്ട്. ഇക്കാര്യത്തിൽ സോണിയയും രാഹുലുമായി ചർച്ച നടത്തിയശേഷം പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ തീരുമാനമെടുക്കും.

യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പദത്തിൽ നിന്നും ഉമ്മൻ ചാണ്ടി ഒഴിയും. കോൺഗ്രസ് പ്രവർത്തകസമിതി അം​ഗങ്ങളുടെ പേരുകൾ സംബന്ധിച്ച് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഏകദേശ ധാരണയുണ്ടാക്കിയതായി പാർട്ടി നേതാക്കൾ സൂചിപ്പിച്ചു. വിദേശത്തുള്ള രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മടങ്ങിയെത്തിയ ശേഷം അവരുടെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്തായിരിക്കും പ്രഖ്യാപനം.

രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവരിൽ ആരെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ഖാർഗെയ്ക്ക് ആശയക്കുഴപ്പമുണ്ട്. ഇരുവരും പ്രധാന നേതാക്കളാണെങ്കിലും ഒരേ സമുദായത്തിൽ നിന്നുള്ളവരാണ്. കെസി വേണു​ഗോപാൽ കൂടി വരുന്നതോടെ ഒരു സമുദായത്തിന് മാത്രം പ്രാതിനിധ്യം എന്ന അവസ്ഥ സംജാതമാകും. ഇത് കൊടിക്കുന്നിൽ സുരേഷിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. പ്രവർത്തകസമിതി രൂപീകരിക്കാത്തതിനാൽ സ്റ്റിയറിങ് കമ്മിറ്റിയാണ് ഇപ്പോൾ ചുമതലകൾ നിർവഹിക്കുന്നത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This