ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു; സംഭവം കൊള്ളപ്പലിശ നല്‍കിയില്ല എന്ന് ആരോപിച്ച്

Must Read

ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഒന്‍പതിനായിരം രൂപയ്ക്ക് 15000 പലിശ നല്‍കാത്തതിനെ തുടര്‍ന്നാണ് സംഭവം. പ്രമോദ് സിങ്, മകന്‍ അന്‍ഷു സിങ് എന്നിവര്‍ ചേര്‍ന്നാണു യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. പട്ന ജില്ലയിലെ ഖുസ്റുപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മോഷിംപൂരിലാണ് സംഭവം നടന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതാനും മാസങ്ങള്‍ക്കുമുന്‍പ് പ്രമോദ് സിങ്ങില്‍നിന്ന് ഇവര്‍ 1,500 രൂപ കടംവാങ്ങിയിരുന്നു. ഇതു പലിശ സഹിതം തിരിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ പലിശ ആവശ്യപ്പെടുകയായിരുന്നു ഇയാള്‍.

ഇത് തരാന്‍ പറ്റില്ലെന്നു വ്യക്തമാക്കിയതോടെയാണ് പ്രമോദ് ഭീഷണിയുമായി എത്തിയത്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ നഗ്‌നയാക്കി നടത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെതിരെ യുവതി ഖുസ്റുപൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ ചോദ്യംചെയ്യാനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തു. പൊലീസില്‍ ഹാജരായ ശേഷം പ്രമോദ് സിങ് ഒരു സംഘവുമായി അന്നുരാത്രി തന്നെ യുവതിയുടെ വീട്ടിലെത്തി.

യുവതിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി നഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു. മകന്‍ അന്‍ഷു സിങ്ങിനെക്കൊണ്ട് മുഖത്ത് മൂത്രമൊഴിപ്പിച്ചു. അക്രമികളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Latest News

സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതാണ്, മൃഗീയമായി മര്‍ദിച്ചു,കരച്ചിൽ ഒരു കിലോമീറ്റർ ദൂരെ വരെ കേട്ടു!സുഹൃത്തിന്റെ ഓഡിയോ പുറത്തുവിട്ടു! ഡീനിൻ്റെ വാദം തള്ളി സിദ്ധാർത്ഥന്റെ കുടുംബം

കല്‍പ്പറ്റ: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത് വന്നു . വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല....

More Articles Like This