ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി; അബോധാവസ്ഥയിലായ ശര്‍മ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം ആറു കഷണങ്ങളാക്കി കുഴിച്ചിട്ടു; ബന്ധു പിടിയില്‍

Must Read

മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് 45 കാരനായ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം 6 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. പലചരക്ക് വ്യാപാരി വിവേക് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബന്ധുവില്‍ നിന്ന് 90,000 രൂപ കടം വാങ്ങിയിരുന്നു. രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ ബന്ധുവായ മോഹിതിനെ പൊലീസിന് പിടികൂടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ബുധനാഴ്ച മുതലാണ് വിവേക് ശര്‍മ്മയെ കാണാതായത്. ജൂലൈ 12 ന് മെഡിക്കല്‍ റെപ്രസന്റേറ്റീവായ ബന്ധു മോഹിതിനെ കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ശര്‍മ്മയെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി വൈകിയും ശര്‍മ്മയെ കാണാതായതോടെ കുടുംബം അന്വേഷിച്ചിറങ്ങി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് കോട്വാലി പൊലീസിനെ സമീപിച്ചു.

പൊലീസ് അന്വേഷണത്തില്‍ ശര്‍മ്മയുടെ മോട്ടോര്‍ സൈക്കിള്‍ ഗുണ ജില്ലയിലെ ഗോപികൃഷ്ണ സാഗര്‍ അണക്കെട്ടിന് സമീപം കണ്ടെത്തി. തുടരന്വേഷണത്തില്‍ അണക്കെട്ടിന് സമീപമുള്ള കുഴിയില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് ക്രൂരമായ കുറ്റകൃത്യം പുറത്തറിയുന്നത്. മൃതദേഹത്തിന് തല ഉണ്ടായിരുന്നില്ല. കൈയിലെ മോതിരം കണ്ടാണ് ബോഡി ശര്‍മ്മയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

ചായയില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് കൊലപാതകം നടത്തിയത്. അബോധാവസ്ഥയിലായ ശര്‍മ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം ആറു കഷണങ്ങളാക്കി. പിന്നീട് വിവേകിന്റെ ശരീരഭാഗങ്ങള്‍ ഹൈവേയില്‍ നിന്ന് 50 അടി അകലെ എറിഞ്ഞതായി മോഹിത് പൊലീസിനോട് പറഞ്ഞു.

 

Latest News

ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ ? ലോകം ആശങ്കയിൽ, വിശദമായ അന്വേഷണത്തിന് ഇറാനൊപ്പം റഷ്യയും. പിന്നിൽ മൊസ്സാദിന്റെ കരങ്ങളെന്ന് സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ !!

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ സംശയം പ്രബലമാകുന്നു ! ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ...

More Articles Like This